21 October Monday

ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താൻ സുരക്ഷ പരിശോധനകൾ

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

കുവൈത്ത് സിറ്റി > ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താനുള്ള സുരക്ഷാ പരിശോധനകളുടെ ഭാഗമായി കുവൈത്തിൽ കഴിഞ്ഞ ദിവസം നടത്തിയ ക്യാമ്പയിനിൽ 2200 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫഹാഹീൽ ഗവർണറേറ്റിൽ പ്രഥമ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര- പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ജലീബ് അൽ ശുവൈഖ്, ഫർവാനിയ, മുത്ല, മുബാറക്ക് അൽ കബീർ, മഹബുള്ള തുടങ്ങിയ പ്രദേശങ്ങളിലും പരിശോധന നടന്നിരുന്നു. സുരക്ഷാ പരിശോധനകളിൽ മയക്കു മരുന്ന് കേസുകളിൽ പ്രതികളായവർ, മറ്റു കേസുകളിൽ പിടികിട്ടാപുള്ളികളായവർ തുടങ്ങി നിരവധിപേരെ അറസ്റ്റു ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിശോധനകളിൽ നിരവധി വാഹനങ്ങളും മോട്ടോർ ബൈക്കുകളും  കണ്ടുകെട്ടിയതായും അധികൃതർ പറഞ്ഞു. സുരക്ഷാ വിഭാഗം നടത്തുന്ന പരിശോധനയുമായി സഹകരിക്കാനും നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ മന്ത്രാലയത്തിന്റെ എമർജൻസി നമ്പറായ 112ൽ ബന്ധപ്പെടണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top