22 December Sunday

ബഷീർ ചങ്ങരംകുളത്തിന്റെ വേർപാടിൽ അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

അബുദാബി > യുഎഇയിലെ സാമൂഹ്യ, സാംസ്‌കാരിക പ്രവർത്തകനും ചങ്ങാത്തം ചങ്ങരംകുളത്തിന്റെ മുൻ പ്രസിഡന്റുമായ ബഷീർ  ചങ്ങാത്തത്തിന്റെ വിയോഗത്തിൽ ചങ്ങാത്തം ചങ്ങരംകുളം അനുശോചിച്ചു. ചങ്ങാത്തത്തിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനായ ബഷീർ യുഎഇയിലെ നിരവധി സാമൂഹ്യ, സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിലും പ്രവർത്തിച്ചിരുന്നു.

ചങ്ങാത്തം പ്രസിഡന്റ് ഇസ്മായിൽ ഒതളൂരിന്റെ അധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ കെ ബീരാൻകുട്ടി, ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, ശക്തി തിയറ്റേഴ്‌സ് പ്രസിഡന്റ് കെ. വി. ബഷീർ, ഫ്രണ്ട്‌സ് എഡിഎംഎസ് പ്രസിഡന്റ് ഗഫൂർ എടപ്പാൾ,  മെസ്‌പൊ പ്രസിഡന്റ് അഷ്‌റഫ് പന്താവൂർ, മുഹമ്മദ് അലി കല്ലുർമ,ശരീഫ് ചങ്ങരംകുളം, ജമാൽ മൂക്കുതല, അഷ്‌റഫ് മാവേര, ഫൈസൽ മരക്കാർ എന്നിവർ സംസാരിച്ചു. അബുദാബി കേരള സോഷ്യൽ സെന്ററിൽ ചേർന്ന അനുശോചന യോഗത്തിൽ ചങ്ങാത്തം ജനറൽ സെക്രട്ടറി ദിലീപ് മൂക്കുതല സ്വാഗതവും ചങ്ങാത്തം ട്രഷറർ മുഹമ്മദ് ചേലക്കടവ് നന്ദിയും പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top