22 December Sunday

എം എം നാസർ അനുസ്മരണയോ​ഗം നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

എം എം നാസർ അനുസ്മരണയോഗത്തിൽ ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ജനറൽ സെക്രട്ടറി ടി ഹിദായത്തുള്ള സംസാരിക്കുന്നു.

അബുദാബി > യുഎഇയിലെ സാംസ്കാരികരം​ഗത്ത് നിറസാന്നിധ്യമായിരുന്ന എം എം നാസറിന്റെ മൂന്നാമത് ചരമവാർഷികം ആചരിച്ചു. അബുദാബി മലയാളി സമാജം മുൻ പ്രസിഡന്റ് റഫീഖ് കയനയിലിന്റെ അദ്ധ്യക്ഷതയിൽ ഇന്ത്യൻ ഇസ്ലാമിക സെന്ററിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ ഇന്ത്യൻ ഇസ്ലാമിക സെന്റർ മുൻ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് മുഹമ്മദ് കുഞ്ഞി അനുസ്മരണ പ്രഭാഷണം നടത്തി.

ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ടി ഹിദായത്തുള്ള, മുൻ ജനറൽ സെക്രെട്ടറി സലാം, കെഎംസിസി അബുദാബി പ്രസിഡന്റ് ഷുക്കൂറലി കല്ലിങ്ങൽ, തിരുവനന്തപുരം ഡിസിസി സെക്രട്ടറി ഹുമയൂൺ കബീർ, കെഎംസിസി വൈസ് പ്രസിഡന്റ് അഷ്‌റഫ് പൊന്നാനി, അലി അലിഫ് മീഡിയ, ഫ്രണ്ട്‌സ് എ ഡി എം എസ് പ്രസിഡന്റ് ഗഫൂർ എടപ്പാൾ, വൈസ് പ്രസിഡന്റ് റജീദ് പാട്ടോളി, കെഎംസിസി വൈസ് പ്രസിഡന്റ് സാബിർ മാട്ടൂൽ, അനീസ്, കെഎംസിസി നേതാക്കളായ പി കെ അഹമ്മദ്, ഹനീഫ, ആരിഫ്,  ഹംസ നടുവിൽ,  കാദർ ഉളുവട്ടൂർ, ഇസ്മാമിക് സെന്റർ സ്പോർട്സ് സെക്രട്ടറി ഹുസൈൻ സി, കെഎംസിസി കാസർകോഡ് ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാൻ ഹാജി,  ജനറൽ സെക്രട്ടറി അഷ്‌റഫ്‌, അബുദാബി സോഷ്യൽ ഫോറം പ്രവർത്തകരായ ജലീൽ, അജാസ് അപ്പാടത്ത്, ഫൈസൽ, തുടങ്ങിയവർ എം എം നാസറിനെ അനുസ്മരിച്ച് സംസാരിച്ചു.
ചടങ്ങിൽ ഫ്രണ്ട്സ് എഡിഎംഎസ്സ് മുൻ ജനറൽ സെക്രട്ടറി ഫസൽ കുന്ദംകുളം സ്വാഗതവും, മലയാളി സമാജം കോർഡിനേഷൻ കമ്മറ്റിയുടെ മുൻ കൺവീനർ റഫീഖ് പൂവ്വത്താണി നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top