23 November Saturday

ട്രാഫിക് നിയമലംഘനങ്ങൾ നീരിക്ഷിക്കാൻ എഐ കാമറകൾ

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

കുവൈത്ത് സിറ്റി > റോഡ് സുരക്ഷ വർധിപ്പിക്കാനും ഗതാഗത നിയന്ത്രണം നടപ്പാക്കുന്നതിനുമായി വിപുലമായ എഐ കാമറ വിന്യസിക്കുന്നതായി കുവൈത്ത്‌ ആഭ്യന്തര മന്ത്രാലയം. പൊതു റോഡുകളിൽ കാമറകൾ സ്ഥാപിക്കാൻ തുടങ്ങി. നിലവിൽ 252 കാമറ സ്ഥാപിക്കുമെന്ന്  ട്രാഫിക് ബോധവൽക്കരണ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനന്റ്‌ കേണൽ അബ്ദുല്ല ബു ഹസൻ കുവൈത്ത് ടെലിവിഷനിൽ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

വാഹനത്തിലുള്ളവർ സീറ്റ് ബെൽറ്റ് ധരിക്കുന്നതും ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുമായും ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്താനും ദൃശ്യങ്ങൾ പകർത്താനും പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് കാമറ. വേഗത നിരീക്ഷിക്കുക മാത്രമല്ല, പോയിന്റുകൾക്കിടയിലുള്ള ദൂരവും വേഗതയും കണക്കാക്കുകയും ചെയ്യും വിധമാണ്‌ പ്രവർത്തനം. കാമറ കാണുമ്പോൾ വേഗത കുറയ്ക്കുന്ന പ്രവണതയിൽനിന്ന് നിയമ ലംഘകർക്ക് രക്ഷപ്പെടാൻ കഴിയാത്ത വിധം രണ്ട് കാമറകൾക്കിടയിലുള്ള ദൂരവും വേഗതയും കണക്കാക്കി നിയമലംഘനങ്ങൾ രേഖപ്പെടുത്തുന്ന സംവിധാനമാണ് ഇതെന്നും അബ്ദുല്ല ബു ഹസൻ പറഞ്ഞു.

വാഹനം ഓടിക്കുമ്പോൾ മുൻസീറ്റിൽ കുട്ടികളെ ഇരുത്തിയാൽ പുതിയ ട്രാഫിക് നിയമപ്രകാരം 50 ദിനാറായിരിക്കും പിഴയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ ഈ നിയമലംഘനത്തിന് അഞ്ചുദിനാർ മാത്രമാണ് പിഴ. ഗതാഗത നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സമർപ്പിച്ച പുതിയ കരട് നിയമം കഴിഞ്ഞമാസം മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു. അമീറിന്റെ അന്തിമ അനുമതി ലഭിച്ചാൽ നിയമം ഉടൻ പ്രാബല്യത്തിൽ വരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top