സൊഹാർ > ജ്വാല ഫലജ് കുടുംബ സ്നേഹ സംഗമം നടന്നു. ഫലജിലെ റോയൽ ഗാർഡൻസ് ഹോട്ടൽ ഗ്രൗണ്ടിൽ നടന്ന സ്നേഹ സംഗമം
വൈകിട്ട് ആറിന് ആരംഭിച്ചു. അവന്തിക സുരേഷ് ഭരതനാട്യവും നയോമി നരേഷ് കുച്ചുപ്പുടിയും അവതരിപ്പിച്ചു. സൊഹാർ നവജ്യോതി ഡാൻസ് സ്കൂൾ വിദ്യാർത്ഥികളും ഫലജ് കൈരളി കലാകാരന്മാരും ഡാൻസ് പരിപാടികൾ അവതരിപ്പിച്ചു.
സാംസ്‌കാരിക സമ്മേളനം മസ്‌കത്തിലെ സാംസ്‌കാരിക പ്രവർത്തകനും മലയാളമിഷൻ ഒമാൻ പ്രസിഡന്റുമായ സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സിയാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മലയാള മിഷൻ ഒമാൻ സെക്രട്ടറി അനു ചന്ദ്രൻ, ബാത്തിനോത്സവം ജനറൽ കൺവീനർ രാമചന്ദ്രൻ താനൂർ, സാമൂഹ്യ പ്രവർത്തകരായ രാജേഷ് കാബൂറ, തമ്പാൻ, സിറാജ് തലശ്ശേരി, സജീഷ് ജി ശങ്കർ, വാസുദേവൻ, മജീദ്, ഷാജഹാൻ എന്നിവർ ആശംസകൾ നേർന്നു.
സൊഹാർ വിങ്ങ്സ്ട്രിങ് ടീം ഒരുക്കിയ ഗാനമേള നടന്നു. ജൂനിയർ ഐഡിയ സ്റ്റാർ സിംഗർ ഫെയിം അനന്ത പത്പനാഭൻ, സാൽസൺ പന്തളം, രാഹുൽ, സിറാജ്, ഗായികമാരായ സൗമ്യ നായർ, അപർണ്ണ, ആർച്ച ശ്രീകുമാർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ചടങ്ങിൽ മുതിർന്ന സാമൂഹ്യ പ്രവർത്തകനായ മജീദ് ആർ എയെ ആദരിച്ചു. സുരേഷ് സ്വാഗതവും രാജേഷ് ഫലജ് നന്ദിയും പറഞ്ഞു. സൈന സുലൈമാൻ അവതാരകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..