22 December Sunday

നവോദയ ബത്താ ഖുറേഷ് യൂണിറ്റ് രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

ജിദ്ദ > ജിദ്ദ നവോദയ മക്കാ വെസ്റ്റ് ഏരിയ കമ്മിറ്റിയുടെ ബത്താ ഖുറേഷ് യൂണിറ്റ് രൂപീകരിച്ചു. ഏരിയ രക്ഷാധികാരി  മുഹമ്മദ് മേലാറ്റൂർ യോഗം  ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സജീർ കൊല്ലം അധ്യക്ഷനായി. ഏരിയാ സെക്രട്ടറി നൈസൽ കനി പത്തനംതിട്ട പാനൽ അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി ഷെരിഫ് ഹനീഫ് പ്രസിഡന്റായും ഫിറോസ് കരുനാഗപ്പള്ളി സെക്രട്ടറിയായും ഷിഹാബ് അടിവാട് ട്രഷററായും സമദ് വല്ലം ജീവകാരുണ്യ കൺവീനറായും അജിഷ് അടൂർ, നിഷാദ് മങ്കോട് എന്നിവർ വൈസ്  പ്രസിഡന്റുമാരായും നിസ്സാം അടൂർ, റഷീദ്  മന്നാൻ എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി നെജിബ് ആദിക്കാട്ടുകുളങ്ങര, കബീർ സൈനുൽ ആബിദീൻ,ഷിംജാദ് റാന്നി, നിഷാദ് എരുമേലി, അബു സലിം, റഫീക്ക് മന്നാൻ, അക്ബർ കോഴിക്കോട് എന്നിവരെയും യോഗം തിരഞ്ഞെടുത്തു.

ഏരിയാ കൺവീനർ റിയാസ് വെള്ളാമ്പുറം, സാനിഷ് പത്തനംതിട്ട, ഫിറോസ് കോന്നി, എമിൽ താനൂർ, സഹദ് കുന്നിക്കോട്, ഫവാസ് കോന്നി, സുബൈർ കണ്ണൂർ, അൻസീർ പത്തനംതിട്ട, ഇർഷാദ് ഒറ്റപ്പാലം, ഷാനവാസ് പോത്തുകല്ല് തുടങ്ങിയവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. സനീഷ് പത്തനംതിട്ട സ്വാഗതവും ഹബീസ് പന്മന നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top