26 December Thursday

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓണം സുവനീറിലേക്ക് സൃഷ്ടികൾ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2024

ഷാർജ > ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓണത്തോടനുബന്ധിച്ചു പുറത്തിറക്കുന്ന സുവനീറിലേക്ക് സൃഷ്ടികൾ ക്ഷണിച്ചു. കഥ, കവിത, ലേഖനങ്ങൾ എന്നീ മേഖലകളിൽ നിന്നുള്ള രചനകളാണ് അയക്കേണ്ടത്.  കഥകൾ 4 പേജിലും ലേഖനങ്ങൾ 2 പേജിലും കവിയരുത്.

രചനകൾ ഇതുവരെ പ്രസിദ്ധീകരിക്കാത്തതായിരിക്കണം. 2024 ആഗസ്ത് 3ന് മുൻപ് ഐഎസ്എം ഫോർമാറ്റിൽ  publicias24@gmail.com എന്ന ഇ മെയിൽ അഡ്രസിൽ  രചനകള്‍ അയച്ചു നൽകണമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പത്രക്കുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : +971 50 135 9101, ‪+971 52 836 8874


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top