22 December Sunday

പ്രാദേശിക കൂട്ടായ്മകൾ മാനസിക സമ്മർദ്ദം കുറയ്ക്കുന്നു: അഷ്റഫ് താമരശ്ശേരി

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

ദുബായ് > പ്രവാസ ലോകത്ത് പ്രാദേശിക കൂട്ടായ്മകൾ സ്നേഹം പങ്കുവെക്കാനും ജോലിപരമായ സമ്മർദങ്ങളെ കുറക്കാനും സഹായിക്കുന്നു എന്ന് സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി പറഞ്ഞു. വടകര എൻ ആർ ഐ ഫോറം ദുബായ് ഘടകം അൽ തവാർ പാർക്കിൽ സംഘടിപ്പിച്ച ഓണം കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജിനു കെ എം ജനറൽ കൺവീനറായ ആഘോഷകമ്മറ്റിയിൽ എക്സിക്യൂട്ടീവ് മെമ്പർമാരായ സുഷി കുമാർ, രജീഷ് എന്നിവർ ഭക്ഷണക്കമ്മിറ്റിയെ ഏകോപിപ്പിച്ചു.

വടകര എൻ ആർ ഐ ഷാർജ ഘടകം പ്രസിഡന്റ് അബ്ദുള്ള മല്ലിശ്ശേരി, അബുദാബി ഘടകം പ്രതിനിധി സുരേഷ് കുമാർ എന്നിവർ മുഖ്യാതിഥികളായി. സെക്രട്ടറി റമൽ നാരായണൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രസിഡന്റ് ഇക്ബാൽ ചെക്ക്യാട് അധ്യക്ഷനായി. രക്ഷാധികാരികളായ കെ പി മുഹമ്മദ്, അഡ്വ സാജിദ് അബൂബക്കർ എന്നിവരോടൊപ്പം ബിജു പണ്ടാരപ്പറമ്പിൽ, സുനിൽ, ഇ കെ ദിനേശൻ, മനോജ് കെ വി, കുഞ്ഞമ്മത് എൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വനിതാ അംഗം ഷൈജയെ അനുമോദിച്ച ചടങ്ങിൽ മുഹമ്മദ് ഏറാമല നന്ദി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top