08 October Tuesday

മഷി സ്മൃതി സന്ധ്യ 2024 സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

ദുബായ് > എഴുത്തുകൂട്ടായ്മയായ “മഷി” സംഘടിപ്പിച്ച “മഷി സ്മൃതി സന്ധ്യ ഏഴ് വർഷങ്ങൾ ഏഴ് പുസ്തകങ്ങൾ” എന്ന സാംസ്കാരിക പരിപാടി ദുബായ് ബർജുമാനിലെ ബി ഹബ്ബിൽ ഒക്ടോബർ അഞ്ചിന് നടന്നു. എഴുത്തുകാരൻ വെള്ളിയോടൻ എഴുതിയ “ഉപ്പയാണെന്റെ പ്രാർത്ഥന” എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവർത്തനം “സലാത്ത് അബ്ബ” യുടെ ഔദ്യോദിക പ്രകാശനം, മാധ്യമപ്രവർത്തകൻ ഷാബു കിളിത്തട്ടിൽ നിർവഹിച്ചു. എഴുത്തുകാരനായ ജോയ് ഡാനിയൽ പുസ്തകം ഏറ്റു വാങ്ങിയ വേദിയിൽ വിവർത്തക സജിന പണിക്കർ, പ്രസാധകൻ ബാലാജി ഭാസ്കർ എന്നിവരുടെ സാന്നിധ്യത്തിൽ എഴുത്തുകാരി അനൂജ സനൂബ് പുസ്തക പരിചയം നടത്തി.

2024 ഷാർജ അന്താരാഷ്ട്ര പുസ്തകമേളയെ വരവേൽക്കുന്നതിന്റെ ഭാഗമായി പുസ്തകമേളയിൽ പ്രകാശിതമാകുന്ന മഷിയുടെ 24 എഴുത്തുകാർ ചേർന്നെഴുതിയ “അദൃശ്യം” എന്ന പുസ്തകത്തിന്റെ കവർ പ്രകാശനവും മഷിയിലെ എഴുത്തുകാരായ മഞ്ജു ദിനേശ് എഴുതിയ “അത്രമേൽ” ലൂക്കോസ് ചെറിയാന്റെ “ഉടലാഴി” സജിന പണിക്കരുടെ “ഓർമ്മപ്പാതി” സജന അബ്ദുല്ല രചിച്ച “അനാഹത” സിറാജ് നായരുടെ നോവൽ “ശിവന്റെ സമയം”(രണ്ടാം പതിപ്പ്) എന്നീ പുസ്തകങ്ങളുടെ കവർ പ്രകാശനവും നടന്നു. കവിയും സാംസ്കാരിക പ്രവർത്തകനുമായ കെ ഗോപിനാഥൻ, ഗീത മോഹൻ എന്നിവർ വിശിഷ്ടാതിഥികളായ ചടങ്ങിൽ അമൃത ഘോഷ് ഫബീന അമീർ എന്നിവരായിരുന്നു അവതാരകർ. പ്രോഗ്രാം കോ- ഓർഡിനേഷൻ അജിത് വള്ളോലി, രമ്യ മണി, ദിവ്യ മധു എന്നിവരും, മീഡിയ സപ്പോർട്ട് ജയൻ കീഴ്പേരൂരും നിർവഹിച്ചു.

ഇ കെ ദിനേശൻ, പ്രവീൺ പാലക്കീൽ, സാബിർ കെ വി, ജാസ്മിൻ, ആർതർ വില്യം, ലക്ഷ്മണൻ, അഖിലേഷ് പരമേശ്വർ, രമ്യ മണി, ദൃശ്യ ഷൈൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top