22 November Friday

ലൈസൻസില്ലാത്ത ഗ്യാസ് സിലിണ്ടറുകൾ വിറ്റു; ഒമ്പത് പേരെ അറസ്റ്റ് ചെയ്ത് ദുബായ് പോലീസ്

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024

ദുബായ് > ദുബായിൽ ലൈസൻസില്ലാത്ത ഗ്യാസ് സിലിണ്ടറുകൾ വിറ്റതിന് ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ പൊതുസുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തിയെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. 343 സിലിണ്ടറുകൾ കണ്ടുകെട്ടി.

സിലിണ്ടറുകളുടെ സംഭരണവും വിതരണവും സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. സ്ഫോടനത്തിന് വരെയുള്ള സാധ്യത തള്ളിക്കളയാനാവില്ല.

സുരക്ഷാ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന അനധികൃത വഴിയോരക്കച്ചവടക്കാരെ പിടികൂടാനുള്ള ദുബായ് പോലീസിൻ്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് അറസ്റ്റെന്ന് ദുബായ് പൊലീസിലെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഹാരിബ് അൽ ഷംസി പറഞ്ഞു. ഗ്യാസ് സിലിണ്ടറുകളുടെ സംഭരണത്തിനും ഉപയോഗത്തിനും പ്രത്യേക മാനദണ്ഡങ്ങളും വ്യവസ്ഥകളും ആവശ്യമാണ്. ലൈസൻസുള്ളതും അംഗീകൃതവുമായ വിൽപ്പനക്കാരിൽ നിന്ന് മാത്രം സിലിണ്ടറുകൾ വാങ്ങാനും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top