03 December Tuesday

പാലക്കാട് ജില്ല കൂട്ടായ്മയുടെ ഒന്നാം വാർഷികം നവംബർ ഒന്നിന്

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

ജിദ്ദ> കേരളപ്പിറവി ദിനത്തിൽ നവംബർ ഒന്നിന്  പാലക്കാട്‌ ജില്ല കൂട്ടായ്മയുടെ ഒന്നാം വാർഷികം ജിദ്ദ  കൗൺസിലേറ്റിൽ സംഘടിപ്പിക്കും. പ്രശസ്ത സിനിമാ പിന്നണി ഗായകരായ ഹനാൻ ഷായും, ശിഖ പ്രഭാകരനും പങ്കെടുക്കുന്ന പരിപാടിയിൽ റിയാദ് ടാൽകീസ്  അവതരിപ്പിക്കുന്ന ശിങ്കാരി മേളവും, ജിദ്ദയിലെ ഗുഡ് ഹോപ്‌, ഫിനോം എന്നീ ടീമിന്റെ ഡാൻസ് പ്രോഗ്രാമും നടക്കും.
കേരളത്തിന്റെയും പാലക്കാടിന്റെയും കലാ രൂപങ്ങളും പരിപാടിയിൽ  ഉണ്ടായിരിക്കും.

ജിദ്ദയിൽ പാലക്കാട് ജില്ലാ കമ്മിറ്റി 2023 സെപ്റ്റംബർ ഒന്നിനാണ് രൂപം കൊണ്ടത്. പ്രവാസികളായ ജിദ്ദയിലും പരിസര പ്രദേശങ്ങളിലുമുള്ള പാലക്കാട്ടുകാരെ മാത്രം ഉൾപ്പെടുത്തി കൊണ്ടാണ് പാലക്കാട്‌ ജില്ല കമ്മിറ്റി രൂപം കൊണ്ടത്.ജനറൽ ബോഡി യോഗത്തിൽ ജില്ലയിലെ ഓരോ മണ്ഡലങ്ങളിൽ നിന്നായി  അറുപതോളം പ്രവർത്തക സമിതിയെ തെരഞ്ഞെടുത്തു.
ആയിരത്തോളം മെമ്പർമാർ അടങ്ങുന്ന ജില്ലാ കൂട്ടായ്മക്ക് അബ്ദുൽ അസീസ് പട്ടാമ്പി (പ്രസിഡന്റ്), ജിദേശ് വാണിയംകുളം (ജനറൽ സെക്രട്ടറി), ഉണ്ണിമേനോൻ പാലക്കാട്‌ (ട്രഷറർ) എന്നീ നേതൃനിരക്കൊപ്പം എക്‌സിക്യൂട്ടീവ് മെമ്പർമാരും ഉപദേശക സമിതി അംഗങ്ങളേയും വനിതാ വിങ്ങും തെരഞ്ഞെടുത്തു. ഒരു വർഷത്തിനിടയിൽ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടനക്ക് ചെയ്യാൻ സാധിച്ചിട്ടുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top