03 December Tuesday

ന്യൂനമർദ്ദം: ഒമാനില്‍ നാളെ മുതൽ മഴ തുടങ്ങും

റഫീഖ് പറമ്പത്ത്Updated: Saturday Oct 21, 2023

മസ്കറ്റ് > അറബികടലിൽ രൂപംകൊണ്ട ന്യൂന മർദ്ദം ഉഷ്ണണമേഖല ന്യൂന മർദ്ദമായി മാറിയതായി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ ഇത് ഒമാൻ തീരത്ത് നിന്ന് ഏകദേശം 1100 കിലോമീറ്റർ അകലെയാണ്. മണിക്കൂറിൽ 37മുതൽ 50കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശികൊണ്ടിരിക്കുന്നത്. ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ മഴ മേഘങ്ങൾ ദോഫാർ ഗവറർണറേറ്റിലെ സദാ വിലായത്തിൽനിന്ന് 900 കിലോമീറ്റർ അകലെയാണുള്ളത്.

അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ഉഷ്ണമേഖലാ ന്യൂനമർദമായി മാറുമെന്നും 48 മണിക്കൂറിനുള്ളിൽ ഉഷ്ണമേഖലാ കൊടുങ്കാറ്റായി വികസിക്കുമെന്നും കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു. തിങ്കളാഴ്ച അർധരാത്രിക്കും ചൊവ്വാഴ്ച രാവിലെക്കും ഇടയിൽ ദോഫാർ ഗവർണറേറ്റിനും യമനിലെ അൽ മഹ്‌റ ഗവർണറേറ്റിനും ഇടയിൽ ഇത് കടന്നുപോകാൻ സാധ്യതയുണ്ട്.

ന്യൂനമർദ്ദത്തിന്റെ നേരിട്ടുള്ള ആഘാതം നാളെ ദോഫാർ, അൽ  വുസ്ത ഗവർണറേറ്റുകളിൽ  ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ ഇടങ്ങളിലായി 50 മുതൽ 200 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. വാദികൾ നിറഞ്ഞൊഴുകും. മണിക്കൂറിൽ 50 മുതൽ 75 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. കടൽ പ്രക്ഷുബ്ധമാകും. തിരമാലകൾ നാല് മുതൽ ഏഴ് മീറ്റർ വരെ ഉയർന്നേകും.  
അതേസമയം, തിങ്കളാഴ്ച 68 മുതൽ 125 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. 200 മുതൽ 600 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കുമെന്നും സിവിൽ ഏവിയേഷന്റെ മുന്നറിയിപ്പിൽ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top