മസ്‌കത്ത് > ഒമാൻ നാഷണൽ ട്രാൻസ്‌പോർട്ട് കമ്പനിയായ മുവാസലാത്ത് രണ്ട് പ്രമുഖ കമ്പനികളുമായി സഹകരിച്ച് ഒമാനിലെ ആദ്യത്തെ ഇലക്ട്രിക് പബ്ലിക് ബസ് ഉടൻ നിരത്തിലിറക്കും. അൽ മഹാ പെട്രോളിയം പ്രൊഡക്‌ട്‌സ് മാർക്കറ്റിംഗ് കമ്പനി, ഇലക്ട്രിക് പബ്ലിക് ട്രാൻസ്‌പോർട്ട് ബസ് പ്രോജക്റ്റിനായി മുവാസലാത്ത് ഒമാനുമായുള്ള സ്പോൺസർഷിപ്പ് കരാർ സ്ഥിരീകരിച്ചു.
കഴിഞ്ഞ വാരം ഒമാനിലെ പ്രമുഖ ബാങ്കുകളിലൊന്നായ സോഹാർ ഇൻ്റർനാഷണലും സംരംഭത്തിന് പിന്തുണ അറിയിച്ചിരുന്നു. ജൂലൈ 16ന് സലാലയിൽ നടക്കാനിരിക്കുന്ന ഇൻ്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്‌പോർട്ട് (യുഐടിപി) മെന കോൺഫറൻസിന് മുന്നോടിയായാണ് വികസനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..