24 November Sunday

ഒമാൻ-യൂറോപ്യൻ യൂണിയൻ വാണിജ്യ വിനിമയ മൂല്യം 878.4 മില്യൺ റിയാൽ കടന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024

മസ്‌ക്കറ്റ് > ഒമാനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വാണിജ്യ വിനിമയ മൂല്യം ഈ വർഷം മെയ് മാസം അവസാനവാരത്തെ കണക്കുകൾ പ്രകാരം 878404292 ഒമാനി റിയാലിലെത്തിയതായി ദേശീയ സ്ഥിതിവിവര ഏജൻസി അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 802204770 ഒമാനി റിയാൽ ആയിരുന്നു. ഒൻപതര ശതമാനം വർദ്ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് ഏജൻസി പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.

യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഒമാനിൽ നിന്നുള്ള മൊത്തം കയറ്റുമതി തുക 197268818 ഒമാനി റിയാലും, മൊത്ത ഭാരം 444489314 കിലോഗ്രാമും ആയിരുന്ന. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 63.9 ശതമാനം കൂടുതലാണെന്നും റിപ്പോർട്ടിലുണ്ട്. കഴിഞ്ഞവർഷം മൊത്തം കയറ്റുമതി തുക 120386561 ഒമാനി റിയാലും മൊത്ത ഭാരം 269416977 കിലോഗ്രാമും ആയിരുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഒമാനിലേക്കുള്ള മൊത്തം ഇറക്കുമതി തുക 620344739 ഒമാനി റിയാലും, മൊത്ത ഭാരം 845710927 കിലോഗ്രാമും ആയിരുന്നു.

കഴിഞ്ഞ വർഷം ഇത് യഥാക്രമം 630055390 ഒമാനി റിയാലും മൊത്ത ഭാരം 940371625 കിലോഗ്രാമും ആയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇറക്കുമതിയിൽ ഒന്നര ശതമാനത്തിന്റെ കുറവുണ്ടായിട്ടുള്ളതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഈ വർഷം മെയ് അവസാനത്തോടെ മറ്റു രാജ്യങ്ങളിൽ നിന്ന്  ഇറക്കുമതി ചെയ്ത ചരക്കുകൾ ഒമാൻ പോർട്ടുകൾ ഉപയോഗപ്പെടുത്തി യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത ഇനത്തിൽ 60790735 ഒമാനി റിയാൽ ലഭിച്ചുവെന്നും കഴിഞ്ഞ വർഷത്തെ ഈ ഇനത്തിലെ തുക 51762819 ഒമാനി റിയാലുമായി താരതമ്യപ്പെടുത്തുമ്പോൾ ഇക്കാര്യത്തിൽ 17.4 വർദ്ധനയാണുണ്ടായിട്ടുള്ളതെന്നും ഏജൻസിയെ ഉദ്ധരിച്ച് ഒമാൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top