22 December Sunday

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024

മസ്‌കത്ത്‌ > അൽ ഹജർ മലനിരകളിലും സമീപ പ്രദേശങ്ങളിലും ഒക്‌ടോബർ 6 മുതൽ ഒക്‌ടോബർ 9 വരെ ശക്തമായ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) അറിയിച്ചു. ഇടിമിന്നലോട് കൂടിയ മഴയും ഉച്ചയ്ക്കും വൈകുന്നേരവും അൽ ഹജർ പർവതങ്ങളിലും പരിസര പ്രദേശങ്ങളിലും ശക്തമായ കാറ്റും താഴ്‌വരകളിലും മലയിടുക്കുകളിലും ശക്തമായ നീരൊഴുക്കും ഉണ്ടാവാൻ   സാധ്യതയുണ്ട്. കാലാവസ്ഥ കേന്ദ്രം ജനങ്ങൾക്ക് ജാ​ഗ്രത നിർദേശം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top