മസ്‌കത്ത് > സുൽത്താൻ കാബൂസ് സ്പോർട്സ് കൊപ്ലക്സിൽ നിറഞ്ഞു നിന്ന ഫുട് ബോൾ പ്രേമികളെ നിരാശപ്പെടുത്തി.
ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരങ്ങളിലെ മൂന്നാം റൗണ്ടിലെ നിർണായക മത്സരത്തിൽ ഇറാഖിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റതോടെ ലോകകപ്പിന് ഗ്രൂപ്പിൽ നിന്നും നേരിട്ട് യോഗ്യത നേടാം എന്നുള്ള ഒമാന്റെ സ്വപ്നങ്ങൾക്ക് ഏറെക്കുറെ അവസാനമായി.
സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ക്ലസിൽ നടന്ന മത്സരത്തിൽ ഇറാഖി താരം യൂസഫ് അമീനിലൂടെ 36ാം മിനിറ്റിൽനേടിയ ഗോളിലൂടെയാണ് ഇറാഖിന്റെ ഒമാനെതിരെ യുള്ള വിജയഗോൾ. ഇറാഖിന്റ ഒരറ്റ ഗോൾ രാജ്യത്തിന്റെ ലോകകപ്പ് പ്രവേശനത്തിനാണ് വിലങ്ങു തടിയായത്. അപ്രതീക്ഷിത വിജയത്തിലൂടെ പതിനൊന്നു പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് നിലയുറപ്പിക്കാനും ഇറാഖിനായി.
മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ പരിശീലകൻ റഷീദ് ജാബിർ പറഞ്ഞു. 'ഒരു സമനിലയെ കണ്ടെത്താൻ ഞങ്ങൾ വളരെ കഠിനമായി പരിശ്രമിക്കുകയും നിരവധി പകരക്കാരെ പരീക്ഷിക്കുകയും നിരവധി അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ അവസരങ്ങൾ ഗോളാക്കി മാറ്റാനുള്ള അവസാന സ്പർശനത്തിൽ കളിക്കാർ പാടുപെട്ടു.” ഒമാൻ്റെ ഗ്രൂപ്പിലെ എല്ലാ ടീമുകളും ആറ് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ 14 പോയിന്റുമായി ഒന്നാം സ്ഥനത്തുള്ള ദക്ഷിണ കൊറിയ ഏറെക്കുറെ ലോകകപ്പ് ഫൈനൽ റൗണ്ട് ഉറപ്പിച്ചു കഴിഞ്ഞു.
പതിനൊന്ന് പോയിന്റുമായി ഇറാഖ് രണ്ടാം സ്ഥാനത്തും, 9 പോയിന്റുമായി ജോർദാൻ മൂന്നാം സ്ഥാനത്തും, 6 പോയിന്റുള്ള ഒമാൻ നാലാം സ്ഥാനത്തുമാണ്. ഫലസ്തീൻ കുവൈറ്റ് ടീമുകളാണ് യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങളിൽ. ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ടു സ്ഥാനക്കാർ നേരിട്ട് ലോകകപ്പിന് യോഗ്യത നേടും. മൂന്നും നാലും സ്ഥാനത്തുള്ളവർ യോഗ്യത മത്സരങ്ങളിലെ അടുത്ത റൗണ്ടിലേക്ക് അർഹത നേടും . ഓരോ ടീമുകൾക്കും നാല് വീതം മത്സരങ്ങൾ ബാക്കിയുള്ളപ്പോൾ ദക്ഷിണ കൊറിയ ഒന്നാം സ്ഥാനം ഉറപ്പിച്ച് ലോകകപ്പിന് യോഗ്യത നേടിക്കഴിഞ്ഞു.
രണ്ടാംസ്ഥാനത്തിനായി ഇറാഖും, ജോർദാനും ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടക്കുന്നത് , ഇതിൽ ഒരു ടീമും യോഗ്യത നേടും അതുകൊണ്ട് മൂന്നാം സ്ഥാനത്തോ നാലാം സ്ഥാനത്തോ എത്തി യോഗ്യതാ മത്സരങ്ങളിലെ അടുത്ത റൗണ്ടിന് യോഗ്യത നേടാൻ ആയിരിക്കും ഒമാൻ ശ്രമിക്കുക. എന്നാൽ അതും ഏറെക്കുറെ ദുഷ്‌കരമാണ് കാരണം ഇനിയുള്ള നാല് മത്സരങ്ങൾ ജയിക്കുക എന്നത് നിലവിലെ ഫോമിൽ കഠിനമാണ് എന്നതും ബാക്കിയുള്ള നാല് മത്സരങ്ങളിൽ മൂന്നും എവേ മാച്ചുകൾ ആണെന്നതാണ് ഒമാനെ കുഴക്കുന്ന പ്രധാന ഘടകം. ബാക്കിയുള്ള ഒരു ഹോം മാച്ച് ആകട്ടെ കരുത്തരായ ജോർദാനുമായുമാണ് .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..