22 November Friday

യുഎൻ ഇറാഖ് മിഷൻ തലവനായി ഒമാൻ പ്രതിനിധിയെ നിയമിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2024

മസ്കറ്റ്> ഐക്യരാഷ്ട്രസഭയിലെ ഒമാന്റെ സ്ഥിരം പ്രതിനിധി ഡോ.മുഹമ്മദ് ബിൻ അവാദ് അൽ ഹസനെ യുഎന്നിന്റെ ഇറാഖ് മിഷന്റെ തലവനായി നിയമിച്ചു. ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്ന ആദ്യ അറബി പൗരനാണ് അൽ ഹസ്സൻ.

ഇറാഖ് സർക്കാരിന്റെ അഭ്യർത്ഥനപ്രകാരം 2003ൽ യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയം 1500 വഴി  സ്ഥാപിതമായ പ്രത്യേക രാഷ്ട്രീയ ദൗത്യമാണ് യുണൈറ്റഡ് നേഷൻസ് അസിസ്റ്റൻസ് മിഷൻ ഫോർ ഇറാഖ് (യുഎൻഎഎംഐ). പിന്നീട്, 2007 ലെ  പ്രമേയം 1770 അംഗീകരിച്ചതോടെ മിഷന്റെ പങ്ക്  വിപുലീകരിച്ചു.

രാജ്യത്തിന്റെ  പുരോഗതിക്കായി ഇറാഖ് സർക്കാരിനും ജനങ്ങൾക്കും  ഉപദേശം, പിന്തുണ, സഹായം മുതലായവ നല്കുന്നതിനാണ് യുഎൻ എഎംഐ മുൻഗണന നല്കുന്നുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സഹായിക്കുക, ഇറാഖും അയൽ  രാജ്യങ്ങളും തമ്മിലുള്ള  ചർച്ചകൾ സുഗമമാക്കാൻ സഹായിക്കുക, മനുഷ്യാവകാശ സംരക്ഷണവും നീതിന്യായ, നിയമ പരിഷ്കാരങ്ങളും പ്രോത്സാഹിപ്പിക്കുക മുതലായവയും മിഷന്റെ ചുമതലയുടെ  ഭാഗമായി  വരുന്നു. സർക്കാർ സംവിധാനങ്ങളുമായും പൊതു സമൂഹവുമായി  സഹകരിച്ചുകൊണ്ട് വിവിധ യുഎൻ ഏജൻസികളുടെ  ഫണ്ടുകൾ, പ്രോഗ്രാമുകൾ എന്നിവയുടെ  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള ചുമതലയും മിഷൻ ഏറ്റെടുക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top