28 December Saturday

കാഴ്ചവൈകല്യമുള്ളവർക്കായുള്ള ഒമാനിലെ പ്രഥമ നടപ്പാത സൊഹാറിൽ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024

മസ്‌കത്ത്‌ > ബാത്തിന നോർത്തിലെ സൊഹാറിൽ കാഴ്ച പരിമിതി ഉള്ളവർക്കായുള്ള നടപ്പാതയ്ക്ക് തുടക്കമായി. അൽ ബാതിന നോർത്ത് മുനിസിപ്പാലിറ്റി അൽ നൂർ അസോസിയേഷനുമായി ചേർന്നാണ് കാഴ്ചവൈകല്യമുള്ളവർക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത ആദ്യ നടപ്പാത നോർത്ത് ബാത്തിന മേഖലയിൽ ആരംഭിച്ചത്.

ഒരു കിലോമീറ്ററോളം നീളമുള്ളതാണ് പാത. കാഴ്ചവൈകല്യമുള്ളവർക്കായുള്ള ഉപകരണങ്ങളും സാങ്കേതിക വിദ്യകളും പ്രദർശിപ്പിക്കുന്ന പ്രദർശനവും നടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top