21 November Thursday

2024 സെപ്തംബർ വരെ ഒമാനിൽ റെജിസ്റ്റർ ചെയ്ത വാഹനങ്ങൾ 1.7 ദശലക്ഷത്തിലധികം

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

മസ്കത്ത് > നാഷണൽ സെൻ്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം 2024 സെപ്റ്റംബർ അവസാനത്തോടെ ഒമാനിൽ  രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 1,728,931 ആയി. ഒമാനിൽ രജിസ്റ്റർ ചെയ്ത മൊത്തം വാഹനങ്ങളുടെ 79.6 ശതമാനവും സ്വകാര്യ രജിസ്ട്രേഷനുള്ള വാഹനങ്ങൾ ആണ്. ഇതിന്റെ എണ്ണം 1,376,221 ആയി ഉയർന്നപ്പോൾ വാണിജ്യ രജിസ്ട്രേഷനുള്ള വാഹനങ്ങളുടെ എണ്ണം 251,305 ആയി.

ടാക്സി വാഹനങ്ങളുടെ എണ്ണം 28,174 ഉം വാടക വാഹനങ്ങളുടെ എണ്ണം 37,890 ഉം സർക്കാർ വാഹനങ്ങളുടെ എണ്ണം 11,849 ഉം മോട്ടോർ ബൈക്കുകൾ 7,534 ഉം ആണ്. ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങളുടെ എണ്ണം 5,247 ഉം താൽക്കാലിക രജിസ്ട്രേഷനുള്ള വാഹനങ്ങളുടെ എണ്ണം (താൽക്കാലിക പരിശോധന, കയറ്റുമതി, ഇറക്കുമതി) 8,575 ആയി. ട്രാക്ടറുകളുടെ എണ്ണം 1,256 ഉം നയതന്ത്ര സ്ഥാപന രജിസ്ട്രേഷനുള്ള വാഹനങ്ങൾ 880 ഉം ആയി.

 1,500 നും 3,000 സിസിക്കും ഇടയിലുള്ള എൻജിൻ ശേഷിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 939,398 വാഹനങ്ങളിലേക്കും 3,001 നും 4500 സിസിക്കും ഇടയിലുള്ള എൻജിൻ ശേഷിയുള്ള വാഹനങ്ങളുടെ എണ്ണം 386,743 ലും 1,500 സിസിയിൽ താഴെയുള്ള എൻജിൻ കപ്പാസിറ്റി 251.38 ലും എത്തി. എഞ്ചിൻ ഇല്ലാത്ത വാഹനങ്ങളുടെ എണ്ണം (മറ്റൊരു വാഹനം വലിച്ചെടുക്കുന്നതിനോ വലിക്കുന്നതിനോ ആയി രൂപകൽപ്പന ചെയ്‌ത വാഹനം) 48,083 ആണ്.

 ഭാരമനുസരിച്ച് രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ കാര്യത്തിൽ, 3 ടണ്ണിൽ താഴെ ഭാരമുള്ള വാഹനങ്ങളുടെ എണ്ണം 1,568,048 ഉം 10 ടണ്ണിനു മുകളിൽ 72,674 ഉം 3-7 ടണ്ണിനുമിടയിൽ 50,115 ഉം 7-10 ടണ്ണിനുമിടയിൽ 38,094 ഉം ആയി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top