02 October Wednesday

ബാക്കു അന്താരാഷ്ട്ര പുസ്തക മേളയിൽ ഒമാൻ പങ്കെടുക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

മസ്‌കറ്റ് > ഒക്ടോബർ രണ്ട്‌ മുതൽ എട്ട്‌ വരെ അസർബൈജാനിലെ ബാക്കുവിൽ നടക്കുന്ന ബാക്കു അന്താരാഷ്ട്ര പുസ്തകമേളയിൽ ഒമാൻ പങ്കെടുക്കും. ഒമാന്റെ സംസ്കാരം പ്രദർശിപ്പിക്കുക അന്താരാഷ്‌ട്ര ഫോറങ്ങളിൽ ഒമാനി ബൗദ്ധിക ഉത്‌പന്നത്തിന്റെ സാന്നിധ്യം ഉറപ്പിക്കുക എന്നീ ലക്ഷ്യം മുന്നിൽ കണ്ടാണ്‌ പുസ്തക മേളയിലെ രാജ്യത്തിന്റെ പങ്കാളിത്തം. ഒമാന്റെ സാംസ്‌കാരിക, കായിക, യുവജന മന്ത്രാലയങ്ങൾ ചേർന്നാണ് പുസ്‌തക മേളയ്‌ക്ക്‌ തയ്യാറെടുക്കുന്നത്‌.

ഒമാന്റെ ഭൂതകാലവും വർത്തമാനവും മേളയിലെത്തുന്നവർക്ക്‌ മനസിലാക്കാൻ സാധിക്കുന്ന രീതിയിലായിരിക്കും രാജ്യത്തിന്റെ പവലിയൻ. സാഹിത്യ, കലാപര, ബൗദ്ധിക, ശാസ്‌ത്രീയ സ്പെഷ്യലൈസേഷനുകൾ ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന പുസ്‌തകങ്ങൾ മേളയിലുണ്ടാവും.

ഒമാനും അസർബൈജാനും തമ്മിലുള്ള സാംസ്കാരിക സഹകരണം, പ്രസിദ്ധീകരണ-പുസ്തക വ്യവസായ മേഖലകളിൽ സജീവമാക്കാനുള്ള അവസരം കൂടിയാണ്‌ മേള ഒരുക്കുന്നത്. ഒമാനി രചയിതാക്കളുടെ രചനാ ശൈലികളെക്കുറിച്ച് പഠിക്കാൻ ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പങ്കാളികൾക്ക് മേള പ്രയോജനപ്പെടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top