21 November Thursday

വേതന സംരക്ഷണ നിയമം പാലിച്ചില്ല: 57, 398 സ്വകാര്യ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഒമാൻ

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024

മസ്‌കത്ത് > ദേശീയ, പ്രവാസി തൊഴിലാളികളെ സംരക്ഷിക്കാനും നിശ്ചിത കാലയളവിനുള്ളിൽ അവർക്ക് ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും വേണ്ടി തൊഴിൽ മന്ത്രാലയം 2023 ജൂലൈ 9 ന് പുറപ്പെടുവിച്ച വേതന സംരക്ഷണ നിയമം(WPS) പാലിക്കാത്ത 57,398 സ്വകാര്യ സ്ഥാപനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകി.

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ അവരുടെ വ്യവസ്ഥകൾ അനുസരിച്ച് ക്രമീകരിക്കണമെന്ന് മന്ത്രിതല തീരുമാനത്തിന്റെ ഭാഗമായി മന്ത്രാലയം സർക്കുലറും പുറത്തിറക്കിയിട്ടുണ്ട്. നിയമ ലംഘനമുണ്ടായാൽ പ്രാഥമിക തൊഴിൽ പെർമിറ്റുകളുടെ വിതരണം താൽക്കാലികമായി നിർത്തിവെക്കും. 50 റിയാൽ അഡ്മിനിസ്ട്രേറ്റീവ് പിഴയും മന്ത്രാലയം ചുമത്തും.

 57, 735 സ്ഥാപനങ്ങൾ ഡബ്ല്യുപിഎസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചേമ്പർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്റ്ററി, ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്‌സ്, അതോറിറ്റി ഫോർ സ്‌മോൾ ആൻഡ് മീഡിയം എൻ്റർപ്രൈസസ് ഡെവലപ്‌മെൻ്റ്  എന്നിവയുടെ സഹകരണത്തോടെ വിവിധ ഗവർണറേറ്റുകളിലെ ജീവനക്കാർക്കും സനദ് ഓഫീസുകൾ വഴി  മന്ത്രാലയം ബോധവത്കരണ ശിൽപശാലകൾ സംഘടിപ്പിച്ചിട്ടുണ്ട്. തൊഴിൽ മന്ത്രാലയവും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ)യും തമ്മിലുള്ള സംയുക്ത ഇലക്ട്രോണിക് ശമ്പള കൈമാറ്റ സംവിധാനമാണ് ഡബ്ല്യുപിഎസ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top