22 December Sunday

ഒമാനിലെ യുവ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടി ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

മസ്‌കത്ത്‌ > സാംസ്‌കാരിക, കായിക, യുവജന മന്ത്രാലയം തിങ്കളാഴ്ച 'യൂത്ത് അംബാസഡേഴ്‌സ് പ്രോഗ്രാം' ആരംഭിച്ചു. വിദേശകാര്യ മന്ത്രാലയത്തിൻ്റെയും യുണൈറ്റഡ് നേഷൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിംഗ് ആൻഡ് റിസർച്ചിൻ്റെയും (UNITAR) സഹകരണത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്. മസ്‌കത്ത് ഗവർണറേറ്റിലെ സുൽത്താൻ ഖാബൂസ് ഹയർ സെൻ്റർ ഫോർ കൾച്ചർ ആൻഡ് സയൻസിലാണ് നാല് ദിവസത്തെ പരിപാടി.

വിദേശകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഖലീഫ അലി അൽ ഹാർത്തിയുടെ നേതൃത്വത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്.
യുണൈറ്റഡ് നേഷൻസ് ഓർഗനൈസേഷനുകൾ സംഘടിപ്പിക്കുന്ന ഇവൻ്റുകൾ ഉൾപ്പെടെയുള്ള പ്രാദേശിക അന്തർദേശീയ ഫോറങ്ങളിൽ പ്രൊഫഷണലായി പങ്കെടുക്കാനും പ്രാദേശിക, അന്തർദേശീയ സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന ഒമാൻ്റെ ഔദ്യോഗിക പ്രതിനിധി സംഘങ്ങളിൽ ഭാഗമാകാനും യുവാക്കളെ സജ്ജമാക്കാനാണ് പ്രോഗ്രാം കൊണ്ട് ഉദ്ദേശിക്കുന്നത്. ജിസിസിയിൽ നിന്നും മറ്റ് അറബ് രാജ്യങ്ങളിൽനിന്നുമുള്ള 100 യുവതീ യുവാക്കൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് മന്ത്രാലയത്തിലെ യൂത്ത് ജനറൽ ഡയറക്ടറേറ്റ് മേധാവി ഹിലാൽ സെയ്ഫ് അൽ സിയാബി പറഞ്ഞു.

പരിപാടിയിൽ UNITARൻ്റെ സഹകരണത്തോടെ പരിശീലന ശിൽപശാലകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവാക്കൾ നേരിടുന്ന പ്രധാന ആഗോള പ്രശ്‌നങ്ങളും വെല്ലുവിളികൾ നേരിടാനുള്ള സംവിധാനങ്ങളും സെഷൻ ചർച്ച ചെയ്യും. വിവിധ രാജ്യങ്ങളുടെയും സംഘടനകളുടെയും നയതന്ത്രജ്ഞരും ഔദ്യോഗിക വക്താക്കളും പങ്കെടുക്കുന്നവർ റോൾ പ്ലേ ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top