22 December Sunday

ഒമാനി തിയറ്റർ ഫെസ്റ്റിവൽ 22 മുതൽ ഒക്ടോബർ 1 വരെ

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024

മസ്‌കത്ത്‌ > എട്ടാമത് ഒമാനി തിയേറ്റർ ഫെസ്റ്റിവൽ സെപ്തംബർ 22ന് ആരംഭിക്കും. അൽ ഇർഫാൻ തിയേറ്ററിലെ ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെൻ്ററിലാണ് ഫെസ്റ്റിവൽ. ഒമാനിലെ നാടക പ്രേമികൾക്ക് സാംസ്‌കാരിക വിരുന്നൊരുക്കുന്ന ഫെസ്റ്റിവലിൽ ഡോ അബ്ദുൾ കരീം ബിൻ അലി അൽ ലവതി സ്പോൺസർ ചെയ്യുന്ന ലുബാൻ ട്രൂപ്പിൻ്റെ അൽ ജദർ എന്ന നാടകമാണ് ആദ്യം അവതരിപ്പിക്കുന്നത്.

എട്ട് നാടകമാണ് ഫെസ്റ്റിവലിൽ അവതരിപ്പിക്കുന്നത്. സമാന്തര ഷോകൾ, കലാ പ്രദർശനങ്ങൾ, ബൗദ്ധിക സെമിനാറുകൾ എന്നിവ പ്രേക്ഷകർക്ക് ആസ്വദിക്കാം. തിയേറ്റർ ഫെസ്റ്റിവലിൻ്റെ ഭാഗമായുള്ള പരിപാടിയിൽ ഒമാനി നാടക പ്രസ്ഥാനത്തിലെ പ്രമുഖരെ ആദരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top