26 December Thursday

ഒമാൻ മുക്കം കോളേജ് അലുമിനി ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

മസ്ക്കത്ത്‌> ഒമാനിലെ  മുക്കം എംഎഎംഒ കോളേജ് പൂർവ വിദ്യാർഥികളുടെ കൂട്ടായ്മ "ഒമാൻ മുക്കം കോളേജ് അലുമിനി"യുടെ നേതൃത്വത്തിൽ ഓണാഘോഷവും, കുടുംബ സംഗമവും സംഘടിപ്പിച്ചു.

ബർക്കയിലെ റിസോർട്ടിൽ നടന്ന പരിപാടി സെക്രട്ടറി എം എ സാലിഹ അധ്യക്ഷനായി. പ്രസിഡണ്ട് സുബൈർ കണ്ടിയിൽ ഉദ്‌ഘാടനം ചെയ്തു.

പരിപാടിയുടെ ഭാഗമായി വിവിധ കലാപരിപാടികൾ അരങ്ങേറി. വിഭവ സമൃദ്ധമായ ഓണ സദ്യ ആഘോഷങ്ങൾക്ക് മാറ്റു കുട്ടി. ഫൈറോസ്, ഷംസീർ, ബഷീർ, അൻസാർ  എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് ഷംന സന്ദേശ് സ്വാഗതവും, റാഷിദ് നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top