21 December Saturday

തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് ഓണാഘോഷം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

കുവൈത്ത് സിറ്റി > തൃശൂർ അസോസിയേഷൻ ഓഫ്‌ കുവൈത്ത് (ട്രാസ്ക്) ഓണാഘോഷം അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സാംസ്‌കാരിക സമ്മേളനം പ്രസിഡന്റ്‌ ബിജു കടവി ഉദ്‌ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ സിജു എം എൽ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി മുകേഷ് ഗോപാലൻ, വനിതവേദി ജനറൽ കൺവീനർ ജെസ്‌നി ഷമീർ, വൈസ് പ്രസിഡന്റ്‌ ജഗദാംബരൻ, കളിക്കളം കോഓർഡിനേറ്റർ അനഘ രാജൻ, ബേസിൽ വർക്കി, വിനോദ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. പൂക്കളമത്സരത്തിൽ മെഹബുള്ള അബുഹലീഫ ഏരിയ ഒന്നാം സമ്മാനവും പായസം പാചക മത്സരത്തിൽ ഫഹാഹീൽ ഏരിയ അംഗം ദൃശ്യ പ്രസാദ് ഒന്നാം സ്ഥാനവും നേടി.

ട്രാസ്കിന്റെ എട്ട് ഏരിയയിൽ നിന്നുമുള്ള അംഗങ്ങൾ അണിനിരന്ന താലം, ചെണ്ടമേളം, പുലികൾ, കുമ്മാട്ടികൾ എന്നിവ ഉൾപ്പെടുത്തിയുള്ള ഘോഷയാത്ര, അസോസിയേഷൻ അംഗങ്ങളുടെ തിരുവാതിര, ഗ്രൂപ് ഡാൻസ്, ഓണപ്പാട്ട്, മറ്റു കലാ പരിപാടികളടക്കം ഗാനമേളയും നടന്നു. ഓണസദ്യയും ഒരുക്കി. സി ഡി ബിജു, ജിൽ ചിന്നൻ, വിഷ്ണു കരിങ്ങാട്ടിൽ, ഷാന ഷിജു, സക്കീന അഷറഫ്‌ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top