26 December Thursday

ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

മസ്കത്ത് > ഒമാൻ കൊടുങ്ങല്ലൂർ കൂട്ടായ്മ ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. വെള്ളിയാഴ്ച അൽ ഖുതിലെ അൽ അസാലാ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ 1200 ലധികം ആളുകൾ പങ്കെടുത്തു. ഓണസദ്യയും കൊടുങ്ങല്ലൂർ കൂട്ടായ്മയിലെ കുട്ടികളും മുതിർന്നവരും കലാപരിപാടികൾ അവതരിപ്പിച്ചു.

കൂട്ടായ്മയിലെ 53  കലാകാരന്മാരും കലാകാരികളും ചേർന്നവതരിപ്പിച്ച "ഒരിടം" ദൃശ്യാവിഷ്കാരം അരങ്ങേറി. കൃഷ്ണരാജ് അഞ്ചാലുമ്മൂടാണ് ഒരിടം അവതരിപ്പിച്ചത്.

കൂട്ടായ്മ പ്രസിഡന്റ് റിയാസ് അബ്ദുൽ മജീദ് അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി ലബീഷ് കൂട്ടായ്മയുടെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സുനിൽ കാട്ടകത്ത് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. അൻസാർ കുഞ്ഞുമൊയ്തീൻ, ബിജു അയ്യാരിൽ, മുജീബ് മജീദ്, വാസുദേവൻ തളിയറ, കൃഷ്ണകുമാർ തുടങ്ങിയർ പരിപാടികൾക്ക്  നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top