21 December Saturday

ജിദ്ദ നവോദയ കുടുംബവേദി ഓണാഘോഷം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

ജിദ്ദ > ജിദ്ദ നവോദയ കേന്ദ്ര കുടുംബവേദി "പൊന്നോണം" ഓണാഘോഷം സംഘടിപ്പിച്ചു. പരിപാടി ജിദ്ദ നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര ഉദ്ഘാടനം ചെയ്തു.

ഓണം ഘോഷയാത്ര, കളരിപ്പയറ്റ്, പുലികളി, മോഹിനിയാട്ടം, വള്ളം കളി, താലപ്പൊലി, ചെണ്ടമേളം, ഭരതനാട്യം, നാടോടി നൃത്തം എന്നിവ നടന്നു. മെഗാ  തിരുവാതിര, ഓണപ്പാട്ട്, വടം വലി, ഉറിയടി, ഓണസദ്യ എന്നിവയും ഉണ്ടായിരുന്നു

നവോദയ രക്ഷാധികാരി ഷിബു തിരുവന്തപുരം, പ്രസിഡന്റ് കിസ്മത്ത്  മമ്പാട്,  ട്രഷറർ  സിഎം അബ്ദുൾറഹ്മാൻ, കേന്ദ്ര കമ്മിറ്റി മെമ്പർമാരായ, ഹഫ്സ മുസാഫർ, ബിജുരാജ് രാമന്തളി, റഫീഖ് മമ്പാട്, ഗഫൂർ മമ്പുറം, ജുനൈസ്, ജിജോ അങ്കമാലി, കുടുംബവേദി  കേന്ദ്ര കമ്മിറ്റി ജോയിന്റ് കൺവീനർമാരായ അനിത് അബ്രഹാം, നിഷാദ് വർക്കി, ദീപ്തി,  ഷാഹിദ ജലീൽ, സാനിഷ്, കുടുംബാവേദി കേന്ദ്ര കമ്മിറ്റി മെമ്പർമാരായ മുജീബ് കൊല്ലം, മനോജ് യഹ്‌യ, സാഗർ റസാഖ്, ബാബു, വിനോദ് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കുടുംബവേദി കൺവീനർ മുസാഫർ പാണക്കാട് സ്വാഗതവും വനിതാവേദി കൺവീനർ അനുപമ ബിജുരാജ് നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top