22 December Sunday

കോഴിക്കോട് ജില്ലാ അസോസിയേഷൻ ഓണം ഈദ് ആഘോഷം പോസ്റ്റർ പ്രകാശനം ചെയ്തു.

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

കുവൈത്ത് സിറ്റി > കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് ഓണം -ഈദ് ആഘോഷം 2024 പോസ്റ്റർ പ്രകാശനം ചെയ്തു. അബ്ബാസിയ യുണൈറ്റഡ് സ്കൂളിൽ നടന്ന പരിപാടി രക്ഷാധികാരി ഹമീദ് കേളോത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ നജീബ് പി വി അധ്യക്ഷനായി. ഓണം ഈദ് ആഘോഷ പരിപാടിയുടെ പോസ്റ്റർ ജനറൽ കൺവീനർ നിജാസ് കാസിമിന് നൽകി രക്ഷാധികാരി രാഗേഷ് പറമ്പത്ത് പ്രകാശനം ചെയ്തു.

ഒക്ടോബർ 18ന് ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിലാണ് ഓണം, ഈദ് ആഘോഷം. ആഘോഷത്തിന്റെ വിവിധ സബ് കമ്മിറ്റികളെ യോഗത്തിൽ തിരഞ്ഞെടുത്തു. മഹിളാവേദി ജനറൽ സെക്രട്ടറി രേഖ എസ് സംസാരിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി ഷാഹുൽ ബേപ്പൂർ സ്വാഗതവും ട്രഷറർ സന്തോഷ്‌ കുമാർ നന്ദിയും പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top