22 December Sunday

മടപ്പള്ളി ഗവ. കോളേജ് അലുമ്‌നി ഓണാഘോഷം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

ദുബായ്> ദുബായിൽ ഏറെ വ്യത്യസ്തവും വൈവിധ്യവുമായ പരിപാടികൾ സംഘടിപ്പിച്ച് ശ്രദ്ധേയരായ മടപ്പള്ളി ഗവൺമെന്റ് കോളേജ് അലുമ്‌നി യുഎഇ ചാപ്റ്റർ ദേരയിലെ മാർക്കോപോളോ ഹോട്ടലിലെ കിറ്റാകിറ്റ്സ് റസ്റ്റോറന്റിൽ വച്ച് വിപുലമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിച്ചു. ദുബായിലെ കോളേജ് അലുമിനുകളുടെ മാതൃ സംഘടനയായ അക്കാഫിന്റെ പ്രസിഡന്റ്‌ ചാൾസ് പോളിന്റെ സാന്നിധ്യത്തിൽ മടപ്പള്ളി ഗവൺമെന്റ് കോളേജ് അലുമിനി രക്ഷാധികാരി ഡോ. മുഹമ്മദ്‌ ഹാരിസ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ കിഷൻ കുമാർ അധ്യക്ഷനായ പരിപാടിയിൽ ദുബായിലെ വിവിധ മേഖലകളിൽ വസിക്കുന്ന മടപ്പള്ളി കോളേജ് പൂർവ വിദ്യാർഥികൾ പങ്കെടുത്തു. ജനറൽ കൺവീനർ സിറാജ് ഒഞ്ചിയം, ജോയിന്റ് സെക്രട്ടറി റൈജ മനോജ്‌,  ജോയിന്റ് കൺവീനർമാരായ ബാൽജിത് എടത്തിൽ, റമൽ നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.

1966 ൽ കോളേജിൽ നിന്നും പടിയിറങ്ങിയ ലീലാമ്മ ടീച്ചറെയും, അലുമ്‌നിയുടെ മേഖലയിലെ സജീവ സാന്നിധ്യത്തിന് പ്രചോദനമായ പ്രവർത്തനം കാഴ്ചവെച്ച സീനിയർ മെമ്പറും അക്കാഫ് സെക്രട്ടറിയുമായ കെ വി  മനോജിനെയും ആദരിച്ചു.

അക്കാഫ്  ഇവന്റസ് പ്രസിഡന്റ് ചാൾസ് പോൾ, ജനറൽ സെക്രട്ടറി വിഎസ്‌ ബിജു കുമാർ, ഖജാൻജി ജൂഢിൻ ഫെർണാൻഡസ്, അക്കാഫ്  ക്യാമ്പസ്‌ ഓണം ജനറൽ കൺവീനർ ഷെകീർ ഹുസൈൻ തുടങ്ങിയവർ ആശംസകൾ നേർന്ന പരിപാടിയിൽ  സെക്രട്ടറി സൂരജ് സ്വാഗതവും,   ജോയിന്റ് ട്രഷറർ  പുഷ്പജൻ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top