22 December Sunday

ഗുദൈബിയ കൂട്ടം "ഓണത്തിളക്കം 2024"

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

മനാമ>ഗുദൈബിയ കൂട്ടത്തിന്റെ ഓണാഘോഷം "ഓണത്തിളക്കം 2024’ എന്നപേരിൽ സല്ലാഖ് ബീച്ച് ബെ റിസോർട്ടിൽ നടന്നു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ബിനു മണ്ണിൽ വറുഗീസ് ഉദ്ഘാടനം ചെയ്തു. ഗുദൈബിയ കൂട്ടം രക്ഷാധികാരി കെ ടി സലീം അധ്യക്ഷനായി. പ്രദീപ് പുറവങ്കര, മനോജ് വടകര, രക്ഷാധികാരികളായ റോജി ജോൺ, സെയ്ദ് ഹനീഫ്, അഡ്മിൻ സുബിഷ് നിട്ടൂർ, വനിത അഡ്മിൻ രേഷ്‌മ മോഹൻ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ജിഷാർ കടവല്ലൂർ, മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.

മുഖ്യരക്ഷാധികാരി സൈദ് ഹനീഫിനെയും സഹായങ്ങൾ നൽകിയവരെയും ആദരിച്ചു. അംഗങ്ങളുടെ കലാപരിപാടികൾ, വോയിസ് ഓഫ് ട്രിവാൻഡ്രത്തിന്റെ തിരുവാതിര, ടീം തരംഗ്‌, മിന്നൽ ബീറ്റ്സ് എന്നിവരുടെ പരിപാടികളും അരങ്ങേറി. ശിൽപ്പ സിജു, റജീന ഇസ്‌മയിൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. റിയാസ് വടകര സ്വാഗതവും ഗോപിനാഥൻ നന്ദിയും പറഞ്ഞു.
ഗുദൈബിയ കൂട്ടത്തിന്റെ ഓണാഘോഷത്തിൽനിന്ന്‌


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top