22 December Sunday

ഓണം മഹോത്സവം 2024 സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024

സൽമാനിയ > സീറോ മലബാർ സൊസൈറ്റി (സിംസ്) ഓണം മഹോത്സവം 2024 സംഘടിപ്പിച്ചു. തിരുവോണ നാളിലെ ഓണം മഹാ സദ്യ ശ്രദ്ധേയമായി. പരിപാടിയിൽ  ബഹ്‌റൈനിലെ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഇജാസ് അസ്‌ലം മുഖ്യാതിഥിയായിരുന്നു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ,ഇന്ത്യൻ സ്കൂൾ ചെയർമാൻ  ബിനു മണ്ണിൽ, ഫാ. സജി തോമസ്, ഫാ. ലിജോ, ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരത്, എന്നിവർക്കൊപ്പം ബഹ്‌റൈനിലെ വിവിധ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. സിംസ് മ്യൂസിക് ക്ലബ് അണിയിച്ചൊരുക്കിയ ഗാന മേളയും, മാവേലിയും, ഓണം ഫോട്ടോ കോർണറും പരിപാടിയുടെ ഭാ​ഗമായി നടന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top