03 December Tuesday

ഓണസദ്യ ഒരുക്കി പ്രവാസി സംഘടനകൾ

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

കേരള സോഷ്യൽ സെന്റർ ഒരുക്കിയ ഓണസദ്യ

അബുദാബി > കേരള സോഷ്യൽ സെന്ററിന്റെ ഈ വർഷത്തെ ഓണ സദ്യ ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അബുദാബിയിലെ പ്രമുഖ സംഘടനാ പ്രതിനിധികൾ, വ്യവസായ പ്രമുഖർ തുടങ്ങിയവരടക്കം 3600ൽ അധികം ആളുകൾ ഓണ സദ്യയിൽ പങ്കാളികളായി.

രാവിലെ 11 മണിക്ക് കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ കെ ബീരാൻകുട്ടി ഓണസദ്യ ഉദ്ഘാടനം ചെയ്തു. 32 വിഭവങ്ങളുമായി ഒരുക്കിയ ഓണസദ്യ 11 മണി മുതൽ 4 മണിവരെ നീണ്ടു നിന്നു. വനിതകൾ ഉൾപ്പെടെയുള്ള 150 ഓളം വരുന്ന സെന്റർ വളന്റിയേർസ് വിളമ്പലിനു നേതൃത്വം വഹിച്ചു.

മെസ്‌പോ അബുദാബി  ഓണസദ്യ നടത്തി

അബുദാബി > എംഇഎസ് പൊന്നാനി കോളേജ് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയായ മെസ്‌പൊ അബുദാബി ഓണ സദ്യ ഒരുക്കി. മെസ്‌പൊ കുടുംബാംഗങ്ങളുടെ വീടുകളിൽ നിന്നും വിഭവങ്ങൾ ഒരുക്കി കൊണ്ടുവന്നാണ് ഓണ സദ്യ ഒരുക്കിയത്. മെസ്‌പോ പ്രസിഡന്റ് അഷ്‌റഫ് പന്താവൂരിന്റെ അധ്യക്ഷതയിൽ നടന്ന ഓണാഘോഷ പരിപാടികൾ  എഴുത്തുകാരനും, ചരിത്രകാരനുമായ  അബ്ദുൾറഹ്മാൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.



കേരളം സോഷ്യൽ സെന്റർ പ്രസിഡന്റ് ബീരാൻകുട്ടി, ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, സഫറുള്ള പാലപ്പെട്ടി, റാഫി പാടൂർ, സൂരജ് പൊന്നാനി, പ്രകാശ് പല്ലിക്കാട്ടിൽ, ലത്തീഫ് കൊട്ടിലിങ്ങൽ, ജാസ്‌മി ടീച്ചർ  തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിന് കൺവീനർ സുനീർ എം സ്വാഗതവും, ജനറൽ സെക്രട്ടറി ഷക്കീബ് പൊന്നാനി നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top