26 December Thursday

യുഎഇ യിൽ കോവിഡ് മരണനിരക്ക് കുറഞ്ഞു. ഇന്ന് റിപ്പോർട്ട് ചെയ്തത് ഒരു മരണം.

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020

അബുദാബി> കോവിഡ് മരണനിരക്ക് യുഎഇയിൽ കുറഞ്ഞു വരുന്ന സൂചനകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ന് ഒരാൾ മാത്രമാണ് കോവിഡ് മൂലം മരണപ്പെട്ടത്. രാജ്യത്ത് ഇതുവരെ കോവിഡ് മൂലം 245 പേരാണ് മരണപ്പെട്ടത്. 

വർധിച്ച തോതിൽ കോവിഡ് ടെസ്റ്റുകളാണ് യു എ ഇ യിൽ നടക്കുന്നത്. പെരുന്നാൾ ദിനമായിട്ടുകൂടി മുപ്പത്തി അയ്യായിരം പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി. ഇതിൽ നിന്നും 781 പുതിയ കേസുകൾ കണ്ടെത്തി. നിലവിൽ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 29,485 ആണ്. 

രോഗവിമുക്തിയുടെ കാര്യത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 561 പേരാണ് ഇന്ന് രോഗവിമുക്തി നേടിയത്. ഇതോടെ രോഗത്തിൽ നിന്ന് വിമുക്തി നേടിയവരുടെ എണ്ണം 15056 ആയി ഉയർന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top