21 October Monday

ഓർമ ദുബായ് ചെറുകാട് അനുസ്മരണം നടത്തി

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

ദുബായ് > ഓർമ ദുബായ് ചെറുകാട് അനുസ്മരണം നടത്തി. ലോകത്തെവിടെയായാലും അമിതാധികാര പ്രവണതക്കും വർഗ്ഗീയ ഫാസിസ്റ്റ് അജണ്ടകൾക്കുമെതിരായ നിരന്തരമായ പോരാട്ടമെന്നത് കലാസംസ്കാരിക പ്രവർത്തകരുടെ പ്രാഥമികമായ ഉത്തരവാദിത്തമാണെന്ന് ഡോ. പി കെ പോക്കർ മാസ്റ്റർ പറഞ്ഞു. ഓർമ ദുബായ് സംഘടിപ്പിച്ച ചെറുകാട് അനുസ്മരണ പരിപാടിയിൽ "പുരോഗമനസാഹിത്യത്തിന്റെ വർത്തമാനം" എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെറുകാട് അനുസ്മരണത്തോട് കൂടി ഈ വർഷത്തെ ഓർമ സെൻട്രൽ സാഹിത്യ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഓർമ ജനറൽ സെക്രട്ടറി പ്രദീപ്‌ തോപ്പിൽ ആശംസകൾ അറിയിച്ചു. ഇരുനൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു. ഓർമ സെൻട്രൽ സാഹിത്യ വിഭാഗം അംഗം ഹാരിസ് വെള്ളയിൽ ചടങ്ങിൽ  അദ്ധ്യക്ഷത വഹിച്ചു. സെൻട്രൽ സാഹിത്യ വിഭാഗം കൺവീനർ അഡ്വ. അപർണ സുബ്രഹ്മണ്യൻ, ഓ സി സുജിത് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top