21 November Thursday

ഓർമ കേരളോത്സവം ഡിസംബറിൽ നടക്കും: സംഘാടക സമിതി രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

ദുബായ് > യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഇൻഡോ അറബ് കൾച്ചറൽ ഫെസ്റ്റ് - കേരളോത്സവം 2024 ഡിസംബർ 1 , 2 തിയ്യതികളിൽ നടക്കും. ലൈവ് മ്യൂസിക് കൺസേർട്ട് , സാംസ്കാരിക നായകർ , കലാകാരൻമാർ എന്നിവർ പങ്കെടുക്കും. സാംസ്കാരിക മഹോത്സവം സൗജന്യമായി ജനങ്ങൾക്ക് ആസ്വദിക്കാമെന്ന് ഭാരവാഹികൾ അറിയിച്ചു .

നാടൻ ഭക്ഷണശാലകളും നാടിൻറെ തനത് കലാരൂപങ്ങളും കേരളോത്സവത്തിൽ ഒരുക്കും. പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം അൽ തവാർ അൽ സലാം കമ്മ്യൂണിറ്റി സ്കൂളിൽ വെച്ചു നടന്നു .ഓ വി മുസ്തഫ ( ചെയർമാൻ ) റിയാസ് സി കെ , ഷിജു ശ്രീനിവാസ് ( വൈസ് ചെയർമാൻമാർ ) അനീഷ് മണ്ണാർക്കാട് ( ജനറൽ കൺവീനർ ) , ഷിജു ബഷീർ , ലിജിന ( ജോയിന്റ് കൺവീനർമാർ ) , എൻ കെ കുഞ്ഞഹമ്മദ് , സിദ്ദിഖ് , ശശികുമാർ ( രക്ഷാധികാരികൾ ) , കെ വി സജീവൻ ( വളണ്ടിയർ ക്യാപ്റ്റൻ ) , മോഹനൻ മൊറാഴ ( പ്രോഗ്രാം കമ്മറ്റി ) , ബിജു വാസുദേവൻ ( പ്രചരണം ) എന്നിവർ ഭാരവാഹികളായ 101 അംഗ എക്സിക്യൂട്ടീവ് കമ്മറ്റി തെരഞ്ഞെടുത്തു.

സംഘാടക സമിതി രൂപീകരണ യോഗം ലോകകേരളസഭാംഗവും പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും ആയ എൻ കെ കുഞ്ഞഹമ്മദ് ഉദ്‌ഘാടനം ചെയ്തു .ഓർമ പ്രസിഡണ്ട് ശിഹാബ് പെരിങ്ങോട്‌, ലോകകേരളസഭാ ക്ഷണിതാക്കളായ രാജൻ മാഹി, അനിതാ ശ്രീകുമാർ, ദിലീപ് സി എൻ എൻ  ( മലയാളം മിഷൻ  ദുബായ് ചാപ്റ്റർ സെക്രട്ടറി ), അനീഷ് മണ്ണാർക്കാട്, റിയാസ് സി കെ, അംബുജാക്ഷൻ, മോഹനൻ മൊറാഴ, ബിജു വാസുദേവൻ, അബ്ദുൽ അഷ്‌റഫ്, ഷിജു ബഷീർ, അഷ്‌റഫ് പി പി, ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, വൈസ് പ്രസിഡണ്ട് ഡോ നൗഫൽ പട്ടാമ്പി, സെക്രട്ടറി ജിജിത എന്നിവർ സംസാരിച്ചു . പരിപാടിയുടെ ബ്രോഷർ എൻ കെ കുഞ്ഞഹമ്മദ് അബ്ദുല്ല നരിക്കോടിന്‌ നൽകി പ്രകാശനം ചെയ്തു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top