23 December Monday

ഓർമ- കേരളോത്സവം മെഗാ തിരുവാതിര: 500 വനിതകൾ അണിനിരക്കും

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

ദുബായ് > 'ഓർമ കേരളോത്സവം 2024' ന്റെ പൂരനഗരിയിൽ ഇത്തവണ 500 വനിതകൾ അണിനിരക്കുന്ന മെഗാ തിരുവാതിരയും. ഓർമ അംഗങ്ങളായ വനിതകളെ കൂടാതെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി സംഘടനകളും കൂട്ടായ്മകളും ഡിസംബർ 1 ന് 3 മണിക്ക് നടക്കുന്ന കേരളോത്സവം മെഗാ തിരുവാതിരയുടെ ഭാഗമാകും. യുഎഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബർ 1, 2 തീയതികളിൽ ഓർമ കേരളോത്സവം നടക്കുന്നത് ദുബായ് ഖുസൈസിലെ അമിറ്റി സ്‌കൂളിലാണ്. രണ്ടു ദിവസവും വൈകിട്ട് 4 മണി മുതൽ അരങ്ങേറുന്ന ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കും.

പ്രശസ്ത നർത്തകിയും ചലച്ചിത്ര താരവുമായ മേതിൽ ദേവിക, സംഗീത നാടക അക്കാദമി ചെയർമാനും പ്രശസ്ത മേള കലാകാരനുമായ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ, ഹോർത്തൂസ് മലബാറികസ് ബാൻഡുമായി പ്രശസ്ത ഗായിക സിതാരയും സംഘവും, ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ വിജയി അരവിന്ദ് നായർ, യുവഗായകരായ ആര്യ ദയാൽ, സച്ചിൻ വാര്യർ, എന്നിങ്ങനെ കേരളത്തിലെ കലാ സാംസ്കാരിക രംഗത്തെ പ്രശസ്തർ ഈ രണ്ടു ദിവസങ്ങളിലായി കേരളോത്സവ വേദികളിൽ എത്തിച്ചേരും. ഓർമ കേരളോത്സവ നഗരിയിലേക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്നും സംഘാടക സമിതി ഭാരവാഹികളായ ഒ. വി. മുസ്തഫ, എൻ കെ കുഞ്ഞഹമ്മദ്, അനീഷ് മണ്ണാർക്കാട്, പ്രദീപ് തോപ്പിൽ, ഷിഹാബ് പെരിങ്ങോട് എന്നിവർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top