അൽ ഐൻ> രാഷ്ട്രീയ വിമർശനത്തിന്റെ പേരിൽ വയനാട് എംപിയും കോൺഗ്രസ്സ് നേതാവുമായ രാഹുൽ ഗാന്ധിയെ രണ്ട് വർഷത്തേക്ക് ശിക്ഷിക്കുകയും വിധി വന്ന് മണിക്കൂറുകൾക്കകം തന്നെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതും ജനാധിപത്യ വിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് ഓർമ സെൻട്രൽ കമ്മറ്റി അഭിപ്രായപ്പെട്ടു.
വിമർശിക്കുന്നവരെയെല്ലാം നിശബ്ദരാക്കാൻ ഭരണകൂടം ശ്രമിക്കുകയാണ്. സർക്കാറിനെ വിമർശിക്കുന്നവരെ നിശബ്ദരാക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു. കേരളം അടക്കമുള്ള ബി ജെ പി ഇതര സർക്കാറുകളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കാൻ നിരന്തരമായി ശ്രമിക്കുകയും ചെയ്യുന്നു. ഇന്ന് അദാനി ഓഹരി തട്ടിപ്പ് വിഷയം പാർലിമെന്റിൽ ചർച്ച ചെയ്യാൻ വിസമ്മതിക്കുന്നതിലും മോദി സർക്കാറിനെ വിമർശിക്കുന്നവരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിലും പ്രതിഷേധിച്ച് മാർച്ച് നടത്തിയ ഇടത്എംപി മാരായ വി.ശിവദാസൻ, എ.എ.റഹിം, എ.എം. ആരിഫ് എന്നിവരെ അറസ്റ്റ് ചെയ്തത് ഫാസിസ്റ്റ് നടപടിയാണെന്ന് ഓർമ സെൻട്രൽ കമ്മറ്റി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാൻ എല്ലാവരും ശബ്ദമുയർത്തേണ്ടുന്ന സമയമാണ്. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ എല്ലാവരും രംഗത്ത് വരണമെന്ന് ഓർമ ആഹ്വാനം ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..