ദുബായ് > സമരങ്ങളുടെ ലോകചരിത്രത്തിനൊപ്പം തന്നെ ആരംഭിച്ച കേരളത്തിലെ വനിതാമുന്നേറ്റത്തിന്റെ കരുത്തുറ്റ തുടർച്ചയാണ് പ്രവാസഭൂമികയിൽ 'ഓർമ' വനിതാവേദിയും അടയാളപ്പെടുത്തി വരുന്നതെന്ന് എഴുത്തുകാരിയും മാധ്യമ, സാമൂഹ്യപ്രവർത്തകയുമായ സോണിയ ഷിനോയ്. 'ഓർമ' വനിതാവേദിയുടെ പുതിയ പ്രവർത്തന വർഷത്തെ ആദ്യ പരിപാടി ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. പിങ്ക് ഒക്ടോബർ ദിനാചരണത്തിന്റെ ഭാഗമായി, “സ്തനാർബുദത്തെ നേരിടുന്നത് ആരും ഒറ്റയ്ക്കാവരുത്” എന്ന ലോകാരോഗ്യ സംഘടനയുടെ ഈ വർഷത്തെ സന്ദേശത്തെ അടിസ്ഥാനമാക്കി ഒക്ടോബർ 27 ന് സംഘടിപ്പിച്ച വനിതാസംഗമത്തിൽ 'ഓർമ' വനിതവേദി കൺവീനർ കാവ്യ സനത് അധ്യക്ഷയായി.
സ്മിത സുകുമാരൻ, ഡോ. ഫാസ്ല നൗഫൽ, ലത ഓമനക്കുട്ടൻ, ഷീബ ബൈജു, ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, സെക്രട്ടറി ജിജിത അനിൽകുമാർ, ലോക കേരളസഭാംഗം അനിത ശ്രീകുമാർ, ജോയിന്റ് കൺവീനർമാരായ ജിസ്മി സുനോജ്, ഷീന ദേവദാസ് എന്നിവർ സംസാരിച്ചു. ജമാലുദ്ധീൻ സ്മാരക ഫുട്ബോൾ ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തിയ വനിതാവേദി അംഗങ്ങളായ കൃപ, ശ്രുതി, നസീമ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.19 അംഗ സെൻട്രൽ വനിതാവേദി എക്സിക്യൂട്ടീവ് അംഗങ്ങളെയും പരിചയപ്പെടുത്തിയ ചടങ്ങിൽ ഓർമ സെൻട്രൽ കമ്മിറ്റിയിലെ വനിതാ അംഗങ്ങളായ അശ്വതി പുത്തൂർ, അഡ്വ. അപർണ സുബ്രഹ്മണ്യൻ, അഡ്വ. ഗിരിജ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..