22 December Sunday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഓർമ 10 ലക്ഷം രൂപ നൽകും

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

ദുബായ്> വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടിയന്തിര സഹായമായി ഓർമ 10 ലക്ഷം രൂപ നൽകും. നാട്ടിലുള്ള ഓർമ പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങണമെന്നും ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.

ഈ ദുരിതത്തെ നേരിടാൻ കേന്ദ്രം അടിയന്തിര ധനസഹായം കേരളത്തിന് പ്രഖ്യാപിക്കണം. ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും കേന്ദ്രത്തിന് മേൽ സമ്മർദ്ദം ചെലുത്തണമെന്നും ഓർമ ആവശ്യപ്പെട്ടു. കേരളസർക്കാർ നടത്തുന്ന ദുരിതാശ്വാസപ്രവർത്തനങ്ങളെ അഭിനന്ദിച്ച ഓർമ ദുരന്തത്തിൽ ഇരകളാക്കപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top