22 December Sunday

ഓർമ സെൻട്രൽ സമ്മേളനം: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024

ദുബായ് > ഓർമ സെൻട്രൽ സമ്മേളനം ദുബായ് ദിയറിയിലെ അൽബറാഹയിൽ അൽസാഹിയ വെഡിങ് ഹാളിലെ ബുദ്ധദേബ് ഭട്ടാചാര്യ നഗറിൽ നടന്നു. ഓർമ പ്രസിഡന്റ് ഷിജു ബഷീർ അദ്ധ്യക്ഷനായ സമ്മേളനം പി കെ ബിജു ഉദ്ഘാടനം ചെയ്തു. ലോകകേരളസഭാ അംഗം എൻ കെ കുഞ്ഞഹമ്മദ്, നോർക്ക ഡയറക്‌ടർ ബോർഡ് ഒ വി മുസ്തഫ തുടങ്ങിവർ പങ്കെടുത്തു.

സമ്മേളനത്തിൽ കെഎസ്സി അബുദാബി ജോയിന്റ് സെക്രട്ടറി സരോഷ്, ശക്തി തിയറ്റേഴ്സ് വൈസ് പ്രസിഡന്റ്‌ അസീസ്, മാസ് ഷാർജ പ്രതിനിധി സുരേഷ്, ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, സെക്രട്ടറി ബിജു വാസുദേവൻ എന്നിവർ സംസാരിച്ചു. യോ​ഗത്തിൽ പുതിയ സെൻട്രൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡന്റ്‌ - ഷിഹാബ് പെരിങ്ങോട്, ജനറൽ സെക്രട്ടറി - പ്രദീപ് തോപ്പിൽ, ട്രഷറർ - അബ്ദുൽ അഷ്‌റഫ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top