04 October Friday

182 ദിവസങ്ങളിലായി കുവൈറ്റിൽ മുപ്പത്തിയൊന്ന് ലക്ഷത്തിലധികം ഗതാഗത നിയമലംഘനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024

കുവൈറ്റ് സിറ്റി > 2024 ജനുവരി മുതൽ ജൂൺ വരെ 182 ദിവസങ്ങളിലായി കുവൈറ്റിൽ മുപ്പത്തിയൊന്ന് ലക്ഷത്തിലധികം ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻസ് ആൻഡ് ട്രാഫിക് അഫയേഴ്‌സ് വിഭാഗം റിപ്പോർട്ട് ചെയ്തു. നിയമ ലംഘങ്ങളിൽ അമിതവേഗതയിൽ വാഹനമോടിച്ചതാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും, ഇത് പതിനഞ്ചു ലക്ഷം വരുമെന്നും അധികൃതർ വ്യക്തമാക്കി. ഇക്കാലയളവിൽ സംഭവിച്ച അപകടങ്ങളിൽ 93 ശതമാനവും ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുകൊണ്ടുള്ള അശ്രദ്ധ മൂലമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

2024-ൻ്റെ ആദ്യ പകുതി വരെയുള്ള കണക്കനുസരിച്ച്,, വാഹനമോടിക്കുമ്പോൾ, മൊബൈൽ ഫോൺ ഉപയോഗിച്ചതിനു 30,868 കേസുകളും, അശ്രദ്ധമൂലമുള്ള ഡ്രൈവിങ്ങിനു  9,472 കേസുകളും രേഖപ്പെടുത്തിയതായും ഓപ്പറേഷൻസ് ആൻഡ് ട്രാഫിക് അഫയേഴ്‌സ് വിഭാഗം അറീയിച്ചു. രാജ്യത്തെ വാഹനാപകടങ്ങൾ കുറക്കുന്നതിനും ഗതാഗത നിയമങ്ങൾ കര്ശനമാക്കുന്നതിനും നിരവധി പരിഷ്കാരങ്ങളാണ് സർക്കാർ കൈക്കൊണ്ടു വരുന്നത്. ഗതാഗത നിയമങ്ങൾ പാലിച്ച് വാഹനമോടിക്കാനും, അതുവഴി സ്വയം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം രാജ്യത്തെ എല്ലാ പൗരന്മാരോടും ആവർത്തിച്ചാവശ്യപ്പെട്ടു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top