21 December Saturday

അമിത വേഗതയിൽ വാഹനാമോടിച്ചതിന് ഡ്രൈവർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

ദുബായ്> ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ മണിക്കൂറിൽ 220 കിലോമീറ്റർ വേഗതയിൽ വാഹനമോടിച്ചതിന് ഡ്രൈവർ അറസ്റ്റിൽ.  ഡ്രൈവറുടെ കാർ കസ്റ്റഡിയിലെടുത്തു.

അമിത വേഗത  ഡ്രൈവറോടൊപ്പം മറ്റ് റോഡ് ഉപയോക്താക്കൾക്കും അപകടമുണ്ടാക്കുന്നതായിരുന്നു എന്ന് പൊലീസ് ചൂണ്ടിക്കാട്ടി. തുടർ നിയമനടപടികൾക്കായി ഡ്രൈവറെ  പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വാഹനങ്ങൾ കണ്ടുകെട്ടുന്നത് സംബന്ധിച്ച് 2023 ലെ ഡിക്രി 30ലെ വ്യവസ്ഥ പ്രകാരം പിടിച്ചെടുക്കപ്പെട്ട വാഹനത്തിന്റെ ഉടമക്ക് 50,000 ദിർഹം പിഴ ചുമത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top