30 October Wednesday

ഓർമ വനിതാ വിഭാഗം പി പി ദിവ്യക്ക് സ്വീകരണം നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Oct 19, 2023

ദുബായ് > ഓർമ വനിതാ വിഭാഗത്തിന്റെ  ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്ക് സ്വീകരണം നൽകി. സ്ത്രീകൾ കൂടുതൽ പൊതുധാരയിലേക്ക് വരേണ്ടതുണ്ടെന്നും പുരുഷനും സ്ത്രീക്കും തുല്യ നീതി ഉറപ്പ് വരുത്താൻ സമൂഹത്തിനു ബാധ്യതയുണ്ടെന്നും ദിവ്യ ചൂണ്ടിക്കാട്ടി. സ്ത്രീ മുന്നേറ്റത്തിന് കുടുംബശ്രീ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും അതിനെ തകർക്കാൻ ശ്രമിക്കുന്ന നീക്കങ്ങളെ കരുതിയിരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ദിവ്യ അഭിപ്രായപ്പെട്ടു.

അഡ്വ അപർണ്ണ പരിപാടിക്ക് സ്വാഗതം പറഞ്ഞു. സന്ധ്യ കവിത ആലപിച്ചു. വനിതാവിഭാഗം കൺവീനർ ലിജിന കൃഷ്ണൻ അധ്യക്ഷയായി. ലോക കേരളാ സഭാംഗവും പ്രവാസിബോർഡ് ഡയറക്ടറും ആയ എൻ കെ കുഞ്ഞഹമ്മദ്, റേഡിയോ ഏഷ്യ ന്യൂസ് ഹെഡ് അനൂപ് കീച്ചേരി, ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, പ്രസിഡന്റ് ഷിജു ബഷീർ, സെക്രട്ടറി ലത, റിയാസ് സി കെ എന്നിവർ സംസാരിച്ചു. ജിസ്മി നന്ദി രേഖപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top