22 December Sunday

പത്മനാഭൻ തലോറക്ക് കേരളാ വിഭാഗം യാത്രയയപ്പ് നൽകി

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024

മസ്ക്കത്ത് > ദീർഘകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒമാനിലെ പ്രശസ്ത നാടക, കലാ പ്രവർത്തകൻ പത്മനാഭൻ തലോറയ്ക്ക് ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളാ വിഭാഗം യാത്രയപ്പ് നൽകി. ഒക്ടോബർ 21ന് ഡാർസൈറ്റിലെ ഐ എസ് സി ഹാളിൽ വച്ച്  നടത്തിയ പരിപാടിയിൽ കേരളാ വിങ് കൺവീനർ സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

പ്രവാസി ക്ഷേമനിധി ബോർഡ് അംഗം ശ്രീ വിൽസൺ ജോർജ്ജ്, ഐ എസ് സി ജനറൽ സക്രട്ടറി ഷക്കീൽ കോമോത്ത്, കേരളാവിഭാഗം കോ കൺവീനർ വിജയൻ കെ വി, സ്പോർട്സ് സെക്രട്ടറി സന്തോഷ് എരിഞ്ഞേരി കേരള വിങ് മാനേജ്‌മെൻ്റ് കമ്മറ്റി അംഗങ്ങൾ, ഒമാനിലെ വിവിധ കലാ സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ സംസാരിച്ചു. കേരള വിം​ങിൻ്റെ ഉപഹാരം കേരളാവിംഗ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളും, വിൽസൻ ജോർജ്ജ്, ഷക്കീൽ കോമോത്ത് എന്നിവരും ചേർന്ന് പത്മനാഭൻ തലോറക്ക് കൈമാറി. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top