22 December Sunday

പാലക്കാട് പ്രീമിയർ ക്രിക്കറ്റ് ലീഗ്; ഐൻസ്റ്റാർ ചാമ്പ്യൻമാർ

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

ദോഹ > ഖത്തറിലെ പാലക്കാട് ജില്ലയിൽ നിന്നുള്ളവർക്കായി ജില്ലാതല ക്രിക്കറ്റ് ലീഗ് സംഘടിപ്പിച്ചു. ഖത്തർ ഫൗണ്ടേഷൻ ക്രിക്കറ്റ് ടർഫിൽ നടന്ന ടൂർണമെന്റിൽ ആറ് ടീമുകൾ പങ്കെടുത്തു. ഫൈനൽ മത്സരത്തിൽ 48 റൺസിന് ആരോ ഖത്തറിനെ പരാജയപ്പെടുത്തി ഐൻസ്റ്റാർ സിസി ചാമ്പ്യന്മാരായി. ഏഞ്ചൽ സ്പോർട്സും  ബി+ ഗ്രൂപ്പും സംയുക്തമായി സ്പോൺസർ ചെയ്ത ടൂർണമെന്റിൽ ഐൻസ്റ്റാർ, ആരോ ഖത്തർ, ഖത്തർ ഹീറോസ്, ഒബിജി സിസി, ഏവിയേറ്റർസ്, ഡോമിനോസ് ഖത്തർ എന്നീ ടീമുകളാണ് പങ്കെടുത്തത്.

സിംഗിൾ ഹാൻഡഡ് നക്ക്ൾ പുഷ്അപ്പ് വേൾഡ് റെക്കോർഡ് ജേതാവായ ഫാറൂഖ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലയിലെ ഖത്തറിൽ ഉള്ള പ്രഗൽഭരായ കളിക്കാരിൽ പതിനായിരം റൺസിന് മുകളിൽ റൺ സ്കോർ ചെയ്തവരെയും 500ൽ അധികം വിക്കറ്റ് കരസ്ഥമാക്കിയവരേയും ആദരിച്ചു.  ടൂർണമെന്റ് മുഴുവനായി നിയന്ത്രിച്ചത് ഫ്ലെമിംഗോസ് ഖത്തർ ആയിരുന്നു. ആരോ ഖത്തർ കളിക്കാരനായ ഷാനിൽ പുളിക്കലിനെമികച്ച കളിക്കാരൻ ആയും ഐൻസ്റ്റാർ പ്ലെയർ ഹുസൈനിനെ മികച്ച ബൗളർ ആയും തിരഞ്ഞെടുത്തു. പാലക്കാട് പ്രീമിയർ ലീഗ് സംഘാടകരായ മുനീർ സുലൈമാൻ , റഹീം. സികെ, ഷെഫീഖ് അബുബക്കർ, ഷാഹുൽ, ഷെഫീഖ് ചക്കര, ഫറൂഖ്, സാഹിബ് ഫലീൽ, ആദർശ് എന്നിവരും സ്പോൺസർമാരുടെ പ്രതിനിധികളായ പീറ്റർ, റെജി വയനാട് എന്നിവരും ചേർന്ന് വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.   

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top