23 November Saturday

ദൃശ്യ വിരുന്നൊരുക്കി പാലക്കാടൻ നൈറ്റ്

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

ജിദ്ദ > ജിദ്ദയിൽ ഒരു വർഷം മുൻപ് ആരംഭിച്ച പാലക്കാട് ജില്ലാ കമ്മറ്റിയുടെ ഒന്നാം വാർഷികം ഇന്ത്യൻ കൗൺസിലേറ്റിൽ നടത്തി. നവംബർ ഒന്ന് കേരളപ്പിറവി ദിനമായതിനാൽ കേരളത്തിന്റെയും പാലക്കാടിന്റെയും തനിത രൂപങ്ങൾ അവതരിപ്പിച്ചു കൊണ്ടായിരുന്നു പാലക്കാടൻ നൈറ്റ് ആഘോഷിച്ചത്. വൈകുന്നേരം ഏഴ് മണിക്ക്  രണ്ട് രാജ്യങ്ങളുടെയും ദേശീയ ഗാനത്തോടെയ തുടങ്ങിയ
ഔദ്യോഗിക ചടങ്ങ് കൗൺസിൽ മുഹമ്മദ്‌ ഹാഷിം ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് അബ്ദുൽ അസീസ് പട്ടാമ്പി, വൈസ് പ്രസിഡന്റ് മുജീബ് തൃത്താല, ജനറൽ സെക്രട്ടറി ജിദേശ് എറകുന്നത്ത്, ഫൈനാൻസ് കൺട്രോളർ നാസർ വിളയൂർ എന്നിവർ പരിപാടിയിൽ സംസാരിച്ചു. പാലക്കാട് കൂട്ടായ്മയുടെ ഭാരവാഹികളും എക്‌സിക്യുട്ടീവ് മെമ്പർമാരും ചേർന്ന് ലോഗോ പ്രകാശനം ചെയ്തു.

കലാ സാംസ്‌കാരിക പരിപാടികൾക്ക് സിനിമാ പിന്നണി ഗായകരായ ഹനാൻ ഷാ, ശിഖ പ്രഭാകരൻ, റാപ്പ് സിംഗർ ഇച്ചു എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും, റിയാദ് മേളം ടാക്കീസ് ടീം ഒരുക്കിയ ശിങ്കാരി മേളവും ഗുഡ്ഹോപ്പ്, ഫിനോം ടീം അക്കാദമികളും ഒരുക്കിയ നൃത്തങ്ങളും അരങ്ങേറി. സന്തോഷ്‌ പാലക്കാട്‌, ശിവാനന്ദൻ പനമണ്ണ, പ്രജീഷ് പാലക്കാട്‌, താജുദ്ദീൻ മണ്ണാർക്കാട്, പ്രവീൺ സ്വാമിനാഥ്‌, ധനേഷ്, നജീബ് വെഞ്ഞാറമൂട്, ശ്രീ ലക്ഷ്മി, കൃപ ശിവാനന്ദൻ, ഗൗരി മേനോൻ, ശ്രീനന്ദ, ശിവാനി, സുധീക്ഷ മുരളി, അദ്വിക പ്രതാപൻ, പാർവതി മേനോൻ, വൈശിക പ്രതീഷ്, ശ്രീകർ സന്തോഷ്‌ എന്നിവർ ചേർന്നൊരുക്കിയ പാലക്കാടൻ കലാരൂപങ്ങളായ തിറയും, പൂതനും, വെളിച്ചപ്പാടും,  പുള്ളുവൻപാട്ടും, കണ്യാർ കളിയും കുംഭക്കളിയും സദസ്സിനെ ആവേശമാക്കി.  

പാലക്കാട്‌ ജില്ലാ കൂട്ടായ്മയെ ജിദ്ദയെ അറിയിക്കുക എന്ന ലക്ഷ്യത്തിൽ പ്രവർത്തന രംഗത്ത് സജീവമായ ഹലൂമി റഷീദ്,ഷൗക്കത്ത് പനമണ്ണ, മുജീബ് മൂത്തേടത്ത്, സൈനുദ്ദീൻ മണ്ണാർക്കാട്, ഖാജാ ഹുസൈൻ, ബാദുഷ കോണിക്കുഴി, ഗിരിധർ കൊപ്പം, ഷാജി ചെമ്മല, ലത്തീഫ് കരിങ്ങനാട്, റഷീദ് കൂറ്റനാട്, ഹമീദ് ഒറ്റപ്പാലം, അബ്ദുൽ അസീസ് കാഞ്ഞിരപ്പുഴ,വീരാൻ കുട്ടി മണ്ണാർക്കാട്, അബ്ദു സുബ്ഹാൻ തരൂർ, ഉമ്മർ തച്ചനാട്ടുകര, ഷറഫു കൊപ്പം, ഹുസൈൻ കരിങ്കറ, സക്കീർ നാലകത്ത്, അനീസ് തൃത്താല, ഷമീർ ശ്യാം, റജിയ വീരാൻ കുട്ടി, ആമിന ഷൌക്കത്തലി, റഹീം മേപ്പറമ്പ്, മുഹമ്മദലി കാഞ്ഞിരപ്പുഴ, അസീസ് വാണിയംകുളം, സുജിത് മണ്ണാർക്കാട്, ഷഫീഖ് പട്ടാമ്പി, ഷാജി ആലത്തൂർ, ഷറഫുദ്ദീൻ തിരുമിറ്റക്കോട്, സുഹൈൽ ഒറ്റപ്പാലം, ഷഹിൻ ഒറ്റപ്പാലം, സലീം പാലോളി, യൂസഫലി തിരുവേഗപ്പുറ, നസീർ വല്ലപ്പുഴ, റഫീഖ് മേപ്പറമ്പ്, അനീസ് പാലക്കാട്‌, ഷമീജ് ഷൊർണൂർ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top