17 September Tuesday

യുഎഇയിൽ സർക്കാർ ഉദ്യോ​ഗസ്ഥരായ രക്ഷിതാക്കൾക്ക് ജോലി സമയം ക്രമീകരിക്കാം

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

ദുബായ് > യുഎഇയിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിനാൽ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രക്ഷിതാക്കൾക്ക് സമയം ക്രമീകരിക്കാൻ അനുവദിക്കും. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്സസ് (എഫ്എഎച്ച്ആർ) ഇത് സംബന്ധിച്ച് എല്ലാ മന്ത്രാലയങ്ങൾക്കും ഫെഡറൽ സ്ഥാപനങ്ങൾക്കും സർക്കുലർ നൽകി. 'ബാക്ക്-ടു-സ്‌കൂൾ' നയം ജീവനക്കാരെ ആദ്യ ദിവസം വൈകി എത്തിച്ചേരുന്നതിനോ നേരത്തെ പുറപ്പെടുന്നതിനോ, മൂന്ന് മണിക്കൂർ വരെ അവരുടെ സമയം ക്രമീകരിക്കാൻ അനുവദിക്കുന്നതാണ് സർക്കുലർ.

നഴ്സറികളിലോ കിൻ്റർഗാർട്ടനുകളിലോ കുട്ടികളുള്ള ഫെഡറൽ സ്റ്റാഫിന്, പുതിയ ടേമിൻ്റെ ആദ്യ ആഴ്ചയിൽ ഈ രീതി തുടരാം. കൂടാതെ പ്രതിദിനം മൂന്ന് മണിക്കൂർ വരെ ക്രമീകരിച്ച സമയം അനുവദിക്കുകയും ചെയ്യും. അധ്യയന വർഷത്തിൽ രക്ഷാകർതൃ-അധ്യാപക മീറ്റിംഗുകൾ, ബിരുദദാന ചടങ്ങുകൾ, മറ്റ് സുപ്രധാന പരിപാടികൾ എന്നിവയിൽ പങ്കെടുക്കാൻ ജീവനക്കാർക്ക് മൂന്ന് മണിക്കൂർ വരെ അവധിയും ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top