മസ്‌കറ്റ് > ക്യൂ ആർ കോഡ് പാർക്കിംഗ് പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കി മസ്‌കറ്റ് ഇന്റർനാഷണൽ എയർപോർട്ട്. യാത്രക്കാർക്ക് അനായാസമായും കാര്യക്ഷമമായും പാർക്കിംഗ് പേയ്മെന്റ് നിർവഹിക്കാൻ പുതിയ സൗകര്യം സഹായിക്കും.
യാത്രക്കാർക്ക് അവരുടെ പാർക്കിംഗ് ടിക്കറ്റിൽ പ്രിന്റ് ചെയ്‌തിരിക്കുന്ന ക്യുആർ കോഡ്, അവർ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ബാങ്ക് മൊബൈൽ അപ്പ്ലിക്കേഷനിലെ 'ക്യൂ ആർ കോഡ് സ്കാൻ' ഫീച്ചർ ഉപയോഗിച്ച് സ്കാൻ ചെയ്ത് ഒന്നോ രണ്ടോ ക്ലിക്കുകൾ കൊണ്ട് പേയ്മെന്റ് പൂർത്തിയാക്കാൻ സാധിക്കും. പാർക്കിംഗ് പേയ്‌മെന്റ് കിയോസ്കുകൾക്ക് മുന്നിലുള്ള നീണ്ട ക്യൂ എയർപോർട്ടിലെ പതിവു കാഴ്ചയായിരുന്നു. കിയോസ്കുകൾ പ്രവർത്തനരഹിതമാകുന്നത് തിരക്കേറിയ സമയങ്ങളിൽ യാത്രക്കാർക്ക് വലിയ അസൗകര്യങ്ങളും സൃഷ്ടിച്ചിരുന്നു. പുതിയ സംവിധാനത്തിലൂടെ ഇതിനെല്ലാം വലിയൊരളവിൽ പരിഹാരമായിരിക്കുകയാണെന്നും, നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും എയർപോർട്ട് അതോറിറ്റി അധികൃതർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..