21 December Saturday

പുതിയ രുചികളുമായി 'പഴയിടം' സലാലയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

സലാല> പാചക കലയുടെ കുലപതി പഴയിടം മോഹനൻ നമ്പൂതിരി സലാലയിലെ പ്രവാസ സമൂഹത്തിന്  പുതിയ  രുചികൾ വിളമ്പി. ഓണാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിഭാഗം സംഘടിപ്പിച്ച ഓണസദ്യക്ക് വ്യത്യസ്ത രുചിക്കൂട്ടുകൾ തയ്യാറാക്കിയത് ശ്രദ്ധേയമായി.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ 2500 ഓളം പേരാണ്  വിഭവസമൃദ്ധമായ സദ്യ കഴിക്കാനെത്തിയത്. രാവിലെ തയ്യാറാക്കിയ  ഓണപ്പൂക്കളവും മലയാള വിഭാഗം കലാപ്രവർത്തകരുടെ കേരളീയ തനിമയോതുന്ന  വിവിധ തരം കലാപരിപാടികളും ഓണാഘോഷങ്ങൾക്ക് കൂടുതൽ നിറം പകർന്നു. ഓണാഘോഷ ചടങ്ങുകൾക്കെത്തിയ ഏവർക്കും ആശംസയും അനുഗ്രഹവുമേകി മാവേലിമന്നൻ്റെ സാന്നിദ്ധ്യം  വ്യത്യസ്ത അനുഭവമായി മാറി.

മലയാള വിഭാഗം കൺവീനർ എ പി കരുണൻ, രക്ഷാധികാരിയും ഇന്ത്യൻ എംബസി കൗൺസിലർ ഏജൻ്റുമായ ഡോ. സനാതനൻ, മലയാള വിഭാഗം എക്സിക്യൂട്ടീവ് അം​ഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top