ദുബായ് > വ്യാജ ഫോൺ കോളുകൾ സംബന്ധിച്ച് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ളതാണെന്ന് പറഞ്ഞു വരുന്ന ഫോൺ കോളുകൾ ശ്രദ്ധയിൽപ്പെട്ടതിനെതുടർന്നാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്.
വ്യാജ നമ്പറുകൾക്കെതിരെ ജാഗ്രത പാലിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നന്നതായും വിദേശകാര്യ മന്ത്രാലയത്തിൽ നിന്നാണെന്ന് പറഞ്ഞു വരുന്ന കോളുകളുടെയും വിളിക്കുന്നയാളുടെയും ഐഡന്റിറ്റി പരിശോധിക്കണമെന്നും അധികൃതർ അറിയിച്ചു.
വ്യക്തിഗത വിവരങ്ങൾ ഒരിക്കലും ഇത്തരം ഫോൺ കോളുകളിലൂടെ പങ്കിടരുത്, സുരക്ഷിതരായിരിക്കൺമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയം ഔദ്യോഗിക ഫോൺ നമ്പറുകൾ പങ്കുവച്ചു. വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക നമ്പർ: 0097180044444, യുഎഇ നാഷനൽസ് എമർജൻസി ലൈൻ: 0097180024.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..